"നിങ്ങളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച കാര്യം ഓർക്കുക, അത് ജീവിതത്തിലെ ഏറ്റവും വലിയ പാഠം നിങ്ങളെ പഠിപ്പിക്കുന്നു"ഇന്നത്തെ ചിന്താവിഷയം 
 

 
man thoghts

സുഖ ദുഃഖ സമ്മിശ്രമാണല്ലോ ജീവിതം. സന്തോഷവും സ്നേഹവും സമാധാനവും നിറഞ്ഞ ജീവിതമാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.  പ്രതിനായകരുടെ രൂപത്തിൽ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നു വരുന്നതാണ് സംഘർഷങ്ങളും സംഘട്ടനങ്ങളും.

എപ്പോൾ വേണമെങ്കിലും പൊട്ടിപ്പോയേക്കാവുന്ന ജീവിതമാകുന്ന നൂൽപ്പാലത്തിലൂടെ അതീവ ശ്രദ്ധയോടെ വേണം മറുകര കടന്നു പോകേണ്ടത്. ഒരിളം കാറ്റേറ്റാൽ പൊട്ടിത്തകർന്ന് പോകുന്ന ജീവിതത്തിൽ, അനുഭവങ്ങളാണല്ലോ ഗുരുനാഥൻമാർ.

ജീവിതത്തിൽ സംഭവിക്കുന്ന  സന്തോഷകരമായ അനുഭവങ്ങൾ ഓർത്തിരിക്കുന്നതിനേക്കാൾ കൂടുതൽ ഓർക്കുന്നത് ഏറ്റവും കൂടുതൽ വേദനിപ്പിച്ച സംഭവമായിരിക്കും എന്നതിൽ രണ്ട് അഭിപ്രായമുണ്ടാകാൻ സാദ്ധ്യത ഇല്ലല്ലോ.

അത് ഒരു പക്ഷേ പരീക്ഷയിലെ പരാജയമോ, ജോലിയിലെ വീഴ്ചയോ, സഹപ്രവർത്തകരുടെയോ, സ്നേഹിതരുടെയോ,   ഭാഗത്ത് നിന്ന് ഉണ്ടായ വേദനിപ്പിച്ച അനുഭവങ്ങളോ,   കുടുബത്തിലെ അസ്വസ്ഥതകളോ  തുടങ്ങി എന്ത് വേണമെങ്കിലും ആകാമല്ലോ. ഇത്തരം വേദനകളിൽ തളരാതെ മുന്നോട്ട് പോകാൻ അനുഭവങ്ങൾ നൽകിയ പാഠങ്ങൾ ആവർത്തിച്ച് പഠിക്കുക.

സുഭാഷ് ടിആർ
 

Tags

Share this story

From Around the Web