"പ്രതിബദ്ധതയില്ലാതെ ശാശ്വതമായ വിജയം സാധ്യമല്ല" ഇന്നത്തെ ചിന്താവിഷയം 

 

 
thoughts

ജീവിതത്തിൽ വിജയിച്ച് കയറുവാൻ അത്യാവശ്യം വേണ്ടതാണ് ദൃഢനിശ്ചയം പ്രതിബദ്ധത തുടങ്ങിയവ. 
ഒരു നിമിഷം കൊണ്ട് വിജയം കൈവരിക്കാം എന്ന് വിചാരിക്കുന്നവർ ആരെങ്കിലും ഉണ്ടോ? കൃത്യമായ ലക്ഷ്യവും ആ ലക്ഷ്യം നേടാൻ നിരന്തരമായ പരിശ്രമവും കഠിനാധ്വാനവും ആണ് വേണ്ടത്. ജീവിതത്തിൽ വിജയം നേടിയിട്ടുള്ളവരുടെ എല്ലാം പുറകിൽ  കഠിനാധ്വാനവും അർപ്പണ ബുദ്ധിയും ഉണ്ടായിരുന്നു എന്ന് കാണാം.

"പ്രതിബദ്ധതയില്ലാതെ ശാശ്വതമായ വിജയം സാധ്യമല്ല" എന്ന വാക്കുകൾ ഇത് സത്യമാണ് എന്ന് വിളിച്ചു പറയുകയാണ്. താൽക്കാലികമായ നേട്ടങ്ങളേക്കാൾ മൂല്യമുണ്ടല്ലോ ശാശ്വതമായ ഒരു വിജയത്തിന്. ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ പരിപൂർണ്ണമായ അർപ്പണ ബുദ്ധി ചെയ്യുന്ന പ്രവർത്തികളിൽ ഉണ്ടാവണം.

ഒരു ലക്ഷ്യം  സാക്ഷാത്കരിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അനേകം പ്രതിസന്ധികൾ നേരിടേണ്ടി വരും. വെല്ലുവിളികളെ നല്ല മെയ് വഴക്കത്തോടെ അഭിമുഖീകരിച്ച് വിജയം നേടാൻ ദൃഢനിശ്ചയം ഉണ്ടായേ മതിയാവൂ. ദൃഢനിശ്ചയത്തിനു മുന്നിൽ തടസ്സങ്ങളെല്ലാം തകർന്ന് വീഴുന്നത് പതിവ് കാഴ്ചയാണ്.

തടസ്സങ്ങൾ കണ്ട് ഭയപ്പെട്ട് പോകുന്നവർക്ക് മുമ്പിൽ വിജയത്തിൻ്റെ വാതിൽ എന്നന്നേക്കുമായി അടയ്ക്കപ്പെടും. കഴിവും ഭാഗ്യവും ഉണ്ടായാൽ മാത്രം പോരാ പരിപൂർണ്ണമായ സമർപ്പണവും കാര്യങ്ങൾ നേടുന്നതിന് വേണ്ടി ഉണ്ടാവണം. ആത്മാർത്ഥമായ പരിശ്രമം ഉണ്ടെങ്കിൽ  മാത്രമേ ആ വിജയം സ്ഥിരമായി നിലനിൽക്കുകയുള്ളൂ എന്ന് ഓർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web