"മനസ്സമാധാനം എന്നത് മനോഹരമായ ഒരു സമ്മാനമാണ്, ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, അവർക്ക് വേണ്ടി എല്ലാം ചെയ്തതിനു ശേഷവും നമുക്ക് സ്വയം നൽകാൻ കഴിയുന്നത് അതാണ്" ഇന്നത്തെ ചിന്താവിഷയം 
 

 
people

ഫലം ഇച്ഛിക്കാതെ ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും എല്ലാ പ്രവർത്തികൾക്കും പത്തരമാറ്റ് മൂല്യമുണ്ട്. അന്യർക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അവർക്ക് ശുഭകരമായ അനുഭവങ്ങൾ ലഭിക്കാൻ വേണ്ടിയാണ്.

അങ്ങനെ ചെയ്യുന്ന ഏത് പ്രവർത്തിയും അതിൻ്റെ യഥാർത്ഥ ലക്ഷ്യത്തിലെത്തി കാണാനേ ഉൽകൃഷ്ട വ്യക്തികൾ  ആഗ്രഹിക്കുകയുള്ളൂ.  

ഫലേച്ഛയെക്കുറിച്ച് തീരെ വിചാരം ഇല്ലാതെ പ്രവർത്തിക്കുന്ന ഇവർക്ക്, മറ്റുള്ളവർക്ക് തങ്ങളാൽ കിട്ടുന്ന നന്മയിൽ അവർക്കുണ്ടാകുന്ന സന്തോഷമാണ്  ഏറ്റവും വലിയ ഫലം എന്ന് കരുതുന്നവരാണ് അവർ.

അതവർ സ്വയം തിരഞ്ഞെടുക്കുന്ന ജീവിതത്തിലെ ഏറ്റവും നല്ല സമ്മാനമാണ്. ആരിൽ നിന്നും ഒന്ന് പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ചെയ്യാവുന്നതിൽ പരമാവധി ചെയ്തു കൊടുക്കുന്നത് കൊണ്ട് ആത്മസംതൃപ്തി ലഭിക്കുമല്ലോ.

ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെ ചെയ്യുന്നവർ തുലോം വിരളമാണ്. അന്യരിൽ നിന്നും എന്തൊക്കെ വസൂലാക്കാമോ അതെല്ലാം മനസ്സിൽ കണ്ടുകൊണ്ടാണ് ഇന്ന് പലരും നിസ്വാർത്ഥ സേവനം എന്ന് പറഞ്ഞ് ഇറങ്ങുന്നത്.

ഇവരുടെയൊക്കെ തനിനിറം പുറത്തു വരുമ്പോൾ മാത്രമേ ഇവരെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. അതോടെ അങ്ങനെയുള്ളവരുടെ മനസ്സമാധാനവും ഇല്ലാതാവും എന്നോർമ്മിക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web