"നമ്മുടെ പരിമിതികളെ നമ്മൾ അംഗീകരിച്ചു കഴിഞ്ഞാൽ, നമ്മൾ അവയ്ക്ക് അപ്പുറത്തേക്ക് വളരും"  ഇന്നത്തെ ചിന്താവിഷയം 

 

 
alone

മനുഷ്യർ പല കാരണങ്ങൾ കൊണ്ടും പരിമിതി ഉള്ളവരാണ് എന്ന് അറിയാമല്ലോ.  ശാരീരികവും മാനസികവും സാമൂഹികവുമായ വെല്ലുവിളികളിലൂടെയാണ് ഒട്ടുമിക്ക ആളുകളും കടന്നുപോകുന്നത്. പരിമിതികൾ ഉണ്ട് എന്ന് കരുതി ആരും ജീവിക്കാതെ ഇരിക്കുന്നില്ല, പ്രയത്നിക്കാതെ ഇരിക്കുന്നില്ല, ജോലി ചെയ്യാതെ ഇരിക്കുന്നില്ല.

അതിന് കാരണം, അറിഞ്ഞോ അറിയാതെയോ പരിമിതികളെ അംഗീകരിക്കുകയാണ് അവർ  ചെയ്യുന്നത്. ഒരാളുടെ വ്യക്തിത്വത്തെ വികസിപ്പിക്കാൻ ഈ ചിന്ത തന്നെ ധാരാളം മതിയാകും. കുറവുകളെ തെല്ലും വക വെയ്ക്കാതെ ചിലർ ജീവിതത്തിൽ പടിപടിയായി മുന്നേറുന്നത് കാണുമ്പോൾ നമുക്ക് അത്ഭുതം തോന്നാറില്ലേ.

പരാജയങ്ങളെയും കുറവുകളെയും അവർ ഭയപ്പെടുന്നില്ല.  വിജയത്തിലേക്കുള്ള ഏക വഴി ഈ പരിമിതികളെ അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോവുക എന്നുള്ളതാണ് അവരുടെ മുന്നിലുള്ള ഏക മാർഗ്ഗം. 

ഒരാളുടെ പോരായ്മകളെ മറച്ചുവെക്കുന്നത് കൊണ്ട് അയാൾ കൂടുതൽ കൂടുതൽ ദുർബലനായി മാറുകയേ ഉള്ളൂ. പരിമിതികളിൽ തളർന്നു പോകാതെ, അവനവനിലുള്ള മറ്റു കഴിവുകളെ തിരിച്ചറിഞ്ഞ്, അതിൽ വിശ്വസിച്ച് ജീവിതത്തോട് പൊരുതുക. അപ്പോഴാണ് അമിതമായ ആത്മവിശ്വാസത്തിന് പകരം വസ്തുതകളെ നേരിടാനുള്ള യാഥാർത്ഥ്യബോധം മനസ്സിൽ തെളിഞ്ഞു വരുന്നത് എന്നോർക്കുക.

സുഭാഷ് ടിആർ
 

Tags

Share this story

From Around the Web