"ആരും നല്ലവരുമല്ല ആരും ചീത്തയുമല്ല. എല്ലാവരും കാലത്തിനനുസരിച്ച് പ്രവർത്തിക്കുന്നു"ഇന്നത്തെ ചിന്താവിഷയം 
 

 
people

മനുഷ്യരിൽ ആരാണ് നല്ലവർ, ആരാണ് ചീത്ത.? മനുഷ്യർ ആരും തന്നെ പരിപൂർണ്ണരല്ല എന്ന് പറയാറുണ്ടല്ലോ. പരശ്ശതകോടി മനുഷ്യർ അധിവസിക്കുന്ന ഈ ഭൂമിയിലെ ഭൂരിഭാഗം മനുഷ്യരും അഭിനേതാക്കളാണ്.

അതായത്, ഉള്ളിലൊന്നും പുറമേ മറ്റൊന്നും പ്രകടിപ്പിക്കുന്ന മികച്ച നടീനടന്മാരാണ്എന്ന്. സാത്വികരും പെരുമാറ്റത്തിൽ കുലീനരുമായ മനുഷ്യരും ഉണ്ട്. മറ്റുള്ളവരെ ഉപദ്രവിക്കുന്നവരും, മറ്റുള്ളവർക്ക് നാശം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്.

മറ്റൊരാളുടെ ഉയർച്ചയിലും വളർച്ചയിലും അസൂയപ്പെടുന്നവരും മനുഷ്യരുടെ ഇടയിൽ ഉണ്ട്. ഇന്ന് നല്ലവർ എന്ന് തോന്നുന്നവർ ചില സമയങ്ങളിൽ നല്ലവരാകുന്നില്ല. അതുപോലെ ചീത്ത മനുഷ്യർ എന്ന് വിചാരിച്ചിരുന്നവർ ചില അവസരങ്ങളിൽ  നല്ലവരായി മാറുന്നതും കാണാം.

സാഹചര്യത്തിനും സന്ദർഭത്തിനും  അനുസരിച്ചാണ് മനുഷ്യർ എല്ലായ്പ്പോഴും പെരുമാറുന്നത് എന്ന് സാരം. അല്ലെങ്കിൽ, ഓരോരുത്തരും അവരവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ, വസ്തുതകളുടെ  പ്രതിഫലനമായിട്ടാണ് മനുഷ്യർ നല്ലവരായും ചീത്തയായും പെരുമാറുന്നത്.

സുഭാഷ് ടിആർ

Tags

Share this story

From Around the Web