"ഒരു കൂടിക്കാഴ്ചയും യാദൃശ്ചികമല്ല; നമ്മൾ ആരായിത്തീരുമെന്ന്  രൂപപ്പെടുത്താൻ ഓരോ ആത്മാവും നിശ്ശബ്ദമായി നമ്മുടെ പാത മുറിച്ചുകടക്കുന്നു" ഇന്നത്തെ ചിന്താവിഷയം 
 

 
man thoghts

ഈ ഭൂമിയിൽ ഓരോ മനുഷ്യനും എവിടെയൊക്കെ സഞ്ചരിക്കും, ഏതൊക്കെ രാജ്യങ്ങളിൽ ജീവിക്കും, ആരെയൊക്കെ കാണും എന്ന് മുൻകൂട്ടി പ്രവചിക്കാൻ ആർക്കും പറ്റത്തില്ലല്ലോ. ഒരു കുഞ്ഞു ജനിച്ചാൽ അതിന് നല്ല ഭാവി ഉണ്ടാകണമെന്ന് വിചാരിക്കാത്ത ഏതെങ്കിലും മാതാപിതാക്കൾ ഉണ്ടാകുമോ.?

പല തീരുമാനങ്ങളും നമ്മൾ എടുക്കുന്നത് നമ്മുടെ ആത്മാവിൻ്റെ പ്രേരണ കൊണ്ടാണ് എന്ന് അറിയാമോ.? ആത്മാവ് നമ്മളോട് സംസാരിക്കുന്നത് തിരിച്ചറിയാൻ കഴിയാറുണ്ടോ. ചില സന്ദർഭങ്ങളിൽ "വേണം അല്ലെങ്കിൽ വേണ്ട" "ചെയ്തോ അല്ലെങ്കിൽ ചെയ്യരുത് എന്ന നിർദ്ദേശം മനസ്സ് നൽകാറുണ്ട്.

അനുകൂലമായ മറുപടിയാണ് ലഭിച്ചത് എങ്കിൽ അത് അങ്ങനെ തന്നെ ചെയ്യുക. വിപരീതമായ മറുപടിയെ മറികടന്ന് രണ്ടും കൽപ്പിച്ച് ചെയ്യുന്ന പ്രവൃത്തികൾ വലിയ പരാജയത്തിൽ എത്തിയതായി പലരും അഭിപ്രായപ്പെടാറുമുണ്ട്. മുൻകൂട്ടി രചിച്ച തിരക്കഥയാണ് മനുഷ്യ ജീവിതം.

ഒരു ജീവിത കാലയളവിൽ മനുഷ്യർ തമ്മിലുള്ള കണ്ടുമുട്ടലുകൾ യാദൃശ്ചികമാണെന്ന് തോന്നിയാലും യഥാർത്ഥത്തിൽ അതെല്ലാം മുമ്പേ കൂട്ടി  എഴുതിയ തിരക്കഥ അനുസരിച്ചുള്ള മുഹൂർത്തങ്ങളാണ്. ആത്മാവ് തമ്മിലുള്ള ഈ കുടിച്ചേരലുകളും, പരസ്പരം സഞ്ചരിക്കുന്ന വഴികളിലൂടെയുള്ള മുറിച്ചു കടക്കലുകളും ഓരോ മനുഷ്യനും എന്തായി തീരണം എന്നുള്ളതിന്റെ നിശബ്ദമായ സന്ദേശമാണ് എന്ന് ഓർക്കുക.

സുഭാഷ് ടി ആർ

Tags

Share this story

From Around the Web