"നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഒന്നിനെക്കുറിച്ചും ഒരിക്കലും ഖേദിക്കരുത്, അത് മാറ്റാനോ പഴയപടിയാക്കാനോ മറക്കാനോ കഴിയില്ല, അതിനാൽ അത് ഒരു പാഠമായി സ്വീകരിച്ച് മുന്നോട്ട് പോകുക"ഇന്നത്തെ ചിന്താവിഷയം

വീഴ്ചകളിൽ നിന്നാണ് പാഠങ്ങൾ പഠിക്കേണ്ടത് എന്ന് അറിയാമല്ലോ. നമ്മുടെ ഭാഗത്തുണ്ടായ വീഴ്ചകൾ മനസ്സിലാക്കിയാൽ വിട്ടുവീഴ്ചകൾക്ക് നമ്മൾ അറിയാതെ തയ്യാറാവും. തെറ്റുകൾ മനുഷ്യ സഹജമാണ്.
മനുഷ്യരാശിയുടെ ആരംഭം മുതൽ മനുഷ്യർക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട് എന്ന് കേട്ടിട്ടില്ലേ. അതുകൊണ്ട് നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റുകളും കുറ്റങ്ങളും വീഴ്ചകളും അത് സംഭവിച്ചു കഴിഞ്ഞതാണ്.
ഇനി അതിനെക്കുറിച്ച് വിഷമിച്ചിട്ടോ ഖേദിച്ചിട്ടോ എന്ത് നേട്ടമാണ് ഉണ്ടാകുന്നത്. ആ വീഴ്ചകൾ ഓർത്ത് മനസ്സിനെ പീഢിപ്പിക്കാം എന്ന് മാത്രം. അപ്പോൾ ആണ് ആ പീഢനങ്ങൾ ബുദ്ധിയെ കെടുത്തുകയും പ്രവർത്തികളെ നിർജ്ജീവമാക്കുകയും ചെയ്യുന്നത്. സംഭവിച്ചുകഴിഞ്ഞതിനെ കുറിച്ചുള്ള വേവലാതികൾക്കും ആകുലതകൾക്കും കഴിഞ്ഞു പോയതിനെ പൂർവസ്ഥിതിയിൽ ആക്കാൻ ഒരിക്കലും സാധിക്കത്തില്ല എന്ന് ഓർക്കുക.
പകരം ആ വീഴ്ചകൾ ഉണ്ടായ സാഹചര്യങ്ങളും, ഉണ്ടാകാനുള്ള കാരണങ്ങളും എല്ലാം ഒരു പാഠമായി ഉൾക്കൊണ്ടുകൊണ്ട് വരാൻ പോകുന്നതിനെ കുറ്റമറ്റതാക്കാൻ ശ്രമിച്ചാൽ മതി.
സുഭാഷ് ടിആർ