"വലിയ കാര്യങ്ങൾ പറയാൻ തുടങ്ങുന്നതല്ല പക്വത; ചെറിയ കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങുമ്പോഴാണ്" ഇന്നത്തെ ചിന്താവിഷയം 
 

 
maturity

ചില ആളുകളെ കുറിച്ച് പറയുന്നത് കേട്ടിട്ടില്ലേ. "ഇത്രയും പ്രായമായിട്ടും പക്വത ആയിട്ടില്ല" എന്ന്. അവരുടെ പെരുമാറ്റം കാണുമ്പോൾ നമ്മൾക്കും അങ്ങനെ തോന്നാറുണ്ട്. എന്നാൽ ചെറിയ പ്രായത്തിൽ തന്നെ വലിയ കാര്യങ്ങൾ ആധികാരികതയോടെ സംസാരിക്കുന്നവരെയും നമ്മൾ കാണാറുണ്ട്.

ഇത്തരക്കാർ  ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി പെട്ടെന്ന് വലിയ ആളാകാൻ നോക്കുന്നതാണ് ഇത്തരം വർത്തമാനങ്ങളിലൂടെ. ഒരു മനുഷ്യൻ വളർന്ന പക്വത ആർജ്ജിക്കുന്നതിന്, അടിസ്ഥാനപരമായി അവന് വിദ്യാഭ്യാസം ഉണ്ടാവണം. വലിയ വിദ്യാഭ്യാസം നേടാത്തവരും അനുഭവ സമ്പത്തുകളിലൂടെ പക്വത കാണിക്കാറുണ്ട്.

എന്നാൽ നമുക്ക് ചുറ്റുമുള്ള ചെറിയ ചെറിയ കാര്യങ്ങൾ ആദ്യം മുതലേ മനസ്സിലാക്കുന്നതിലൂടെ നമുക്ക് വിവേകവും വകതിരിവും ഉണ്ടാവും. അനാവശ്യ വർത്തമാനങ്ങളും ചിന്തകളും നമ്മളെ എങ്ങും കൊണ്ടുചെന്ന് എത്തിക്കുകയില്ല.

മറിച്ച്, അത്തരം വർത്തമാനങ്ങളും പ്രവൃത്തികളും പൊതുസമൂഹത്തിന് മുന്നിൽ ഇത്തരക്കാരെ അപഹാസ്യരാക്കാറുണ്ട്. അതുകൊണ്ട് വളരെ അവധാനതയോടെ ചെറിയ കാര്യങ്ങളെ മനസ്സിലാക്കുകയും സമീപിക്കുകയും ചെയ്തു തുടങ്ങുമ്പോഴാണ് യഥാർത്ഥത്തിൽ ഒരുവൻ പക്വതയിൽ എത്തുന്നത്.

സുഭാഷ് ടിആർ

Tags

Share this story

From Around the Web