"എല്ലാ കാര്യങ്ങളിലും ഇടപെടാതെ, മാറിനിന്ന് കാര്യങ്ങളെ നിരീക്ഷിക്കാൻ പഠിക്കുക. എല്ലാറ്റിനും നമ്മൾ മറുപടി നൽകേണ്ട ആവശ്യമില്ല" ഇന്നത്തെ ചിന്താ വിഷയം 
 

 
think

"എല്ലാ കാര്യങ്ങളിലും ഇടപെടാതെ, മാറിനിന്ന് കാര്യങ്ങളെ നിരീക്ഷിക്കാൻ പഠിക്കുക. എല്ലാറ്റിനും നമ്മൾ മറുപടി നൽകേണ്ട ആവശ്യമില്ല. ചില സമയങ്ങളിൽ ഏറ്റവും ശക്തമായ മറുപടി എന്നത് മറുപടി നൽകാതിരിക്കുക എന്നതാണ് — അവിടെ കേവലം തിരിച്ചറിവ് മാത്രം മതിയാകും."

അവൻ ഒരു എടുത്ത് ചാട്ടക്കാരനാണ്, അവൾ ഒരു എടുത്ത് ചാട്ടക്കാരിയാണ് എന്ന നാടൻ പ്രയോഗം കേട്ടിട്ടില്ലേ. എല്ലാ പ്രശ്നങ്ങളും ചാടിക്കയറി അഭിപ്രായം പറയുക, ആവേശം മൂത്ത് വഴക്കുണ്ടാക്കുക. ഇത്തരം സ്വഭാവങ്ങൾ ഉള്ളവരെ നമ്മൾ പല അവസരങ്ങളിലും കണ്ടിട്ടുണ്ടാകും,  അല്ലെങ്കിൽ ഇങ്ങനെയുള്ളവരെക്കുറിച്ച്  കേട്ടിട്ടുണ്ടാവും.

സംയമനം പാലിക്കേണ്ട ഒട്ടനവധി ഘട്ടങ്ങൾ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ വരാറില്ലേ. പലതരത്തിലുള്ള സ്വഭാവ സവിശേഷതകൾ ഉള്ള മനുഷ്യർ ഏതൊക്കെ രീതിയിൽ പ്രതികരിക്കും എന്ന് പറയാൻ പറ്റത്തില്ല.  വാക്കുകളെക്കാൾ ശക്തമായതും വാചാലമായതും മൗനം  ആണ് എന്ന് തിരിച്ചറിയുന്നത് പ്രതികരിക്കാതെ മാറിനിൽക്കുമ്പോഴാണ്. കാര്യങ്ങളെ  മാറിനിന്ന് നിരീക്ഷിക്കുന്നത്  യഥാർത്ഥ വസ്തുത എന്തെന്ന് മനസ്സിലാക്കാൻ പറ്റുമല്ലോ.

ചില അവസരങ്ങളിൽ കാഴ്ചക്കാരായി നിൽക്കുന്നത് തന്നെയാണ് നല്ലത്. അനാവശ്യമായി കാര്യങ്ങളിൽ ഇടപെട്ടാൽ ബന്ധങ്ങൾ വഷളാകാൻ സാദ്ധ്യത ഉണ്ട് താനും.  സമാധാനവും സന്തോഷവും സ്വസ്തതയും കളഞ്ഞ് കുളിക്കാൻ ആർക്കാണ് നിർബന്ധം. പല വിഷയങ്ങളിലും സംയമനം പാലിച്ച് അകന്നു നിൽക്കുന്നത് ആ പ്രശ്നങ്ങളുടെ അഗാധതയിലേക്ക് പതിക്കാതിരിക്കാൻ നല്ലതാണ്.

എല്ലാ കാര്യങ്ങളിലും മറുപടിയുണ്ടെങ്കിലും മറുപടി നൽകാതെ മിണ്ടാതിരിക്കുന്നതാണ് ഉചിതം. രാഷ്ട്രീയക്കാരെ നോക്കൂ. ചിലർ ആവശ്യത്തിനും അനാവശ്യത്തിനും വെറുതെ കിടന്ന് വർത്തമാനം പറയും. ബുദ്ധിയുള്ളവർ സംയമനം പാലിച്ചു മിതമായേ സംസാരിക്കുകയുള്ളൂ. അതും വളരെ മൃദുവായി. അതുകൊണ്ട് അവർക്ക് സ്വസ്ഥതയും സമാധാനവും എന്നും ഉണ്ടാവും.

സുഭാഷ് ടി ആർ

Tags

Share this story

From Around the Web