"നിങ്ങളുടെ വികാരങ്ങളെ അകറ്റി നിർത്തുക, കാരണം നിങ്ങൾ ശ്രദ്ധിക്കാത്തപ്പോൾ ജീവിതം മികച്ചതായിരിക്കും" ഇന്നത്തെ ചിന്താവിഷയം 
 

 
angry

മനുഷ്യൻ്റെ വിചാരങ്ങളും വികാരങ്ങളും ആണ് അവൻ്റെ വർത്തമാനകാലത്തെ സുഖ,ദുഃഖങ്ങളെ നിർണയിക്കുന്നത്. വർത്തമാനകാലത്തെ  ചെയ്തികൾ അവൻ്റെ ഭാവിയും വളരെ നിസ്സാരമായി പ്രവചിക്കും.

ചില മനുഷ്യർ എല്ലാത്തിലും അമിത പ്രാധാന്യം കൊടുക്കുന്നത് കാണാം. വളരെ ചെറിയ കാര്യങ്ങൾക്ക് പോലും അവർ വേവലാതി കൊള്ളുന്നത് അവരെയും, കൂടെയുള്ള അവരുടെ സ്വന്തം ആളുകളെയും ആകുല ചിത്തരാക്കും.

മറ്റു ചിലർ ആകട്ടെ എപ്പോഴും വികാരഭരിതരായി  ജീവിക്കുന്നത് കാണാം. കൊച്ചു കൊച്ചു കാര്യങ്ങളിൽ പോലും അവർ അസ്വസ്ഥതകൾ കാണിക്കും. ഉത്തരവാദിത്വമുള്ള  ജോലികളിൽ ഇത്തരക്കാർ ശോഭിക്കാൻ വഴിയില്ല. ഇവരുടെ സുഹൃത്  ബന്ധങ്ങളും വളരെ കാലം നീണ്ടുനിൽക്കുകയില്ല.

നല്ലൊരു കൂട്ടുകാരെ പോലും ലഭിക്കാൻ സാധ്യതയില്ല.  ആവശ്യമില്ലാത്ത ചിന്തകളെ മനസ്സിൽ നിന്നും അകറ്റി നിർത്തുക. ചിന്തകൾ കാട് കയറുമ്പോഴാണ് പ്രവൃത്തികളിൽ കുഴപ്പങ്ങൾ ഉണ്ടാവുന്നത്.

കൂടുതൽ ചിന്തിച്ചാലും, വരുന്നതു വരട്ടെ എന്ന് കരുതിയാലും   സംഭവിക്കാനുള്ളത് സംഭവിച്ചിരിക്കും. പിന്നെന്തിനാണ് മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന ചപല വികാരങ്ങളെ വളർത്തുന്നത്.  

പരിധിയിൽ കൂടുതൽ ഒരു കാര്യത്തിനും പ്രാധാന്യം കൊടുക്കാതിരുന്നാൽ ജീവിതം ഇപ്പോഴത്തേതിനേക്കാൾ മെച്ചമാകും. അനാവശ്യ ചിന്തകളെയും വികാരങ്ങളെയും ജീവിതത്തിൽ നിന്നും അകറ്റിനിർത്തിയാൽ ജീവിത താളം നിങ്ങൾക്ക് അനുഭവിക്കാൻ പറ്റും.

സുഭാഷ് ടിആർ

Tags

Share this story

From Around the Web