"വലിയ കാര്യങ്ങൾ ചെയ്യാൻ പ്രയാസമാണ്, പക്ഷേ വലിയ കാര്യങ്ങൾ ചെയ്യാൻ ആജ്ഞാപിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്" ഇന്നത്തെ ചിന്താവിഷയം 

 

 
command

ഓരോ മനുഷ്യരും നിത്യ  ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഓരോ പ്രവർത്തിക്കും അതിന്റേതായ വെല്ലുവിളികൾ ഉണ്ടാവും. കൊച്ചു കൊച്ചു കാര്യങ്ങൾ മുതൽ വലിയ വലിയ കാര്യങ്ങൾ വരെ  ചെയ്യുന്നില്ലേ.

ഒരു കർഷക തൊഴിലാളിയെ സംബന്ധിച്ചിടത്തോളം, ഒരു കെട്ടിട നിർമ്മാണ തൊഴിലാളിയെ സംബന്ധിച്ചിടത്തോളം, ഡ്രൈവർ ജോലി ചെയ്യുന്ന ആളെ സംബന്ധിച്ചിടത്തോളം, അങ്ങനെ സമൂഹത്തിൻ്റെ എല്ലാ മേഖലകളും ജോലിയെടുക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവർക്ക് അവരുടെ പ്രവർത്തന മേഖലകളിൽ വെല്ലുവിളികൾ ഉണ്ടാകാറുണ്ട്. ജീവൻ രക്ഷാ ഔഷധങ്ങൾ കണ്ടുപിടിക്കുന്നവരും, ബഹിരാകാശ ശാസ്ത്രജ്ഞരും ഉൾപ്പെടെ കാര്യങ്ങൾ ചെയ്യുന്ന ആളുകൾക്കും വെല്ലുവിളികൾ സംഭവിക്കാറുണ്ട്.

താരതമ്യേന ചെറിയ കാര്യങ്ങൾ ചെയ്യുന്നവർ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും അത് വലിയ ബുദ്ധിമുട്ടില്ലാതെ പരിഹരിച്ചു പോകും. എന്നാൽ വലിയ കാര്യങ്ങൾ ചെയ്യുന്നത് വളരെ പ്രയാസമുള്ള ജോലിയാണ്. അതിന് അതിൻ്റേതായ റിസ്ക് ഉണ്ടാകും. ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവർ അവരുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരോടും ഉത്തരം പറയാൻ ബാദ്ധ്യസ്ഥരാണ്. അവർ ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയിപ്പിക്കാൻ അക്ഷീണ പരിശ്രമം വേണ്ടി വരും.

എന്തെങ്കിലും പരാജയം സംഭവിച്ചാൽ സകല ഉത്തരവാദിത്വവും അവരുടെ പേരിലാവും. എന്നാൽ അതിനേക്കാളും വലിയ ബുദ്ധിമുട്ടാണ് വലിയ കാര്യങ്ങൾ ഒരാളെ കൊണ്ട് ചെയ്യിപ്പിക്കാൻ ആജ്ഞാപിക്കുന്നത്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള അവസരങ്ങളിലൂടെ കടന്നുപോകാൻ കഴിയില്ല.

എത്ര ആജ്ഞാ ശക്തിയുള്ളവരാണെങ്കിലും അധികാരം ഉള്ളവരാണ് എങ്കിലും ചില കാര്യങ്ങൾ നടത്തി എടുക്കാൻ മറ്റുള്ളവരോട് ആജ്ഞാപിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കാണാം. അത്രമാത്രം വെല്ലുവിളികൾ അവിടെ ഉണ്ടാവും എന്നതിനാലാണ് എന്നോർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web