"സുരക്ഷിതമല്ലാത്തതോ, രാഷ്ട്രീയപരമല്ലാത്തതോ, ആയ ഒരു നിലപാട് സ്വീകരിക്കേണ്ടിവരുന്ന സമയം വരുന്നു  എങ്കിൽ, മനസ്സാക്ഷി അത് ശരിയാണെന്ന് പറയുന്നതിനാൽ അയാൾ അത് സ്വീകരിക്കണം" ഇന്നത്തെ ചിന്താവിഷയം 

 

 
thoughts

ജീവിതത്തിൽ  നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ മിക്കവാറും എല്ലാവരും ആകെ ഒന്ന് ആടി ഉലയാറുണ്ട്. എടുക്കുന്ന തീരുമാനങ്ങൾ ശരിയാകുമോ, തീരുമാനങ്ങൾ പാളിപ്പോകുമോ, അത് ആരെയെങ്കിലും ഒക്കെ വേദനിപ്പിക്കുമോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾ നമ്മുടെ മനസ്സിനെ മഥിക്കും.

സാമാന്യ ജനങ്ങൾക്ക് അവരെ വ്യക്തിപരമായി ബാധിക്കുന്ന പ്രശ്നങ്ങളാണെങ്കിൽ, അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ചില വിഷയങ്ങളിൽ തീരുമാനമെടുക്കണമെങ്കിൽ നൂറുവട്ടം ആലോചിക്കേണ്ടിവരും. എവിടെയെങ്കിലും ഒന്ന് പിഴച്ചാൽ അത് ബാധിക്കുന്നത് ഒരു സമൂഹത്തെയോ, ഒരു ജനതയോ രാജ്യത്തെയോ ഒക്കെ ആകാം. അത്തരം സന്ദർഭങ്ങളിൽ നമ്മുടെ രക്ഷയ്ക്കെത്തുന്നത് നമ്മുടെ ആത്മാവ് തന്നെയായിരിക്കും, മനസ്സാക്ഷിയായിരിക്കും.

ഒരു വിഷയത്തിൽ നമ്മൾ വിഷമിക്കുകയോ, തീരുമാനമെടുക്കാൻ കഴിയാതെ ഉഴലുകയോ ആണെങ്കിൽ മനസ്സ് നമ്മളോട് പറയും, " അതങ്ങോട്ട് അങ്ങനെ തന്നെ ചെയ്തോ.!" അത് ചെയ്താൽ നൂറ് ശതമാനം വിജയിക്കുകയും ചെയ്യും. എന്നാൽ മനസ്സ് പറയുകയാണ്, " വേണ്ട കേട്ടോ, ആ കാര്യം വിട്ടുകള, ആ വഴിയേ പോകണ്ട, ആ തീരുമാനം ശരിയല്ല"എന്ന്.

മനസ്സ് വേണ്ട എന്ന് പറഞ്ഞാൽ അതിനെ അവഗണിച്ച് ആ കാര്യം ചെയ്താൽ സർവ്വത്ര കുഴപ്പമുണ്ടാവും എന്ന് പലരുടെയും അനുഭവങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്.

എന്നാൽ ഒട്ടും സുരക്ഷിതമില്ലാത്ത കാര്യമാണെങ്കിലും, അത് രാഷ്ട്രീയപരമല്ലെങ്കിലും, ജനങ്ങൾക്ക് ഒട്ടും തൃപ്തി വരാത്തത് ആണെങ്കിലും ഒരാൾ പ്രസ്തുത വിഷയത്തിൽ ഒരു നിലപാട് സ്വീകരിക്കാൻ നിർബന്ധിതനാവും. കാരണം മറ്റൊന്നും കൊണ്ടല്ല, അയാളുടെ മനസ്സാക്ഷിയാണ് അയാളോട് പറയുന്നത് "ആ തീരുമാനമെടുത്തോളൂ" എന്ന്. അയാൾ അത് സ്വീകരിക്കും. അയാളുടെ തീരുമാനം വലിയ കയ്യടിയോടെ ജനലക്ഷങ്ങൾ അംഗീകരിക്കുകയും ചെയ്യും.

സുഭാഷ് ടിആർ

Tags

Share this story

From Around the Web