"ഞാനൊരു നല്ല വ്യക്തി അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്ന് എങ്ങനെ എനിക്ക് നന്മ പ്രതീക്ഷിക്കാൻ പറ്റും" ഇന്നത്തെ ചിന്താവിഷയം

 

 
alone

പ്രശസ്ത അമേരിക്കൻ കവയത്രിയും പൗരാവകാശ പ്രവർത്തകയുമായിരുന്ന, മയ ആഞ്ചലോയുടേതാണ്  ഈ വാക്കുകൾ. എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് മറ്റുള്ളവരിൽ നിന്ന് ആദരവും സ്നേഹവും  ഒക്കെ ലഭിക്കണമെന്നാണല്ലോ.  ഒരു ദിവസം പെട്ടെന്ന് ആരെങ്കിലും നമ്മളെ ആദരിക്കുമെന്നോ ബഹുമാനിക്കുന്നോ കരുതാൻ പറ്റുമോ. ഒരാളുടെ സ്വഭാവസവിശേഷതകളാണ് അയാൾക്ക് സമൂഹത്തിൽ മാന്യതയും ബഹുമാനവും ഒക്കെ നൽകുന്നത്.

അങ്ങനെ അംഗീകരിക്കപ്പെടുന്ന ആളുകൾ വളരെ കുറച്ചു മാത്രമേ ഉണ്ടാവുകയുള്ളൂ. വീട്ടുകാർക്കും നാട്ടുകാർക്കും സമൂഹത്തിനും എന്നും ഉപദ്രവം ഉണ്ടാക്കുന്ന ഒരാളെ ആരെങ്കിലും മാനിക്കുമോ.? സദാസമയവും മദ്യപാനവും മയക്കുമരുന്നും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനവും നടത്തുന്ന ആളുകളെ സമൂഹം തിരിഞ്ഞു നോക്കാറില്ല.

ഇത്തരക്കാർ, തങ്ങളെ   മറ്റുള്ളവർ ആദരിക്കണം ബഹുമാനിക്കണം സ്നേഹിക്കണം എന്നൊക്കെ ആഗ്രഹിച്ചാൽ അത് അംഗീകരിച്ചു കൊടുക്കാൻ ആരെങ്കിലും തയ്യാറാവുമോ.? സാമൂഹ്യജീവിയായ മനുഷ്യരെ ഓരോ മനുഷ്യനും പരസ്പരം നിരീക്ഷിക്കുകയും പഠിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്.

ഒരാൾ എന്തു ചെയ്യുന്നു, ജോലിയുണ്ടോ, കുടുംബം ഉണ്ടോ, മക്കളുണ്ടോ, ആരൊക്കെയായി ഇടപഴകുന്നു, സമൂഹത്തിലുള്ള സ്ഥാനം എന്താണ്  എന്നൊക്കെ ആളുകൾ സദാ ചോദിച്ചു കൊണ്ടേയിരിക്കും. നമ്മുടെ പ്രവർത്തികളും ഇടപെടലുകളും നന്നായാൽ മാത്രമേ നമുക്ക് മറ്റുള്ളവരുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂ.

മറ്റുള്ളവർ നമുക്ക് നന്മ ചെയ്യണമെന്ന്  ആഗ്രഹിക്കുന്നുവെങ്കിൽ നമ്മൾ മറ്റുള്ളവർക്ക് നന്മ ചെയ്യുന്നവൻ ആകണം. നമ്മൾ മറ്റുള്ളവർക്ക് എപ്പോഴും ഉപദ്രവം ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ നമ്മുടെ കൂടെ ആരെങ്കിലും നിൽക്കുമോ.?

നമ്മളെ കാണുന്ന മാത്രയിൽ തന്നെ ആളുകൾ അകന്നു പോകും. അക്രമികളെയും തെമ്മാടികളെയും സാമൂഹ്യവിരുദ്ധരെയും ജനം ആട്ടിപ്പായിക്കും. അവർക്ക് കൂട്ടുനിൽക്കുന്നവരെയും ജനം വെറുക്കും. അതുകൊണ്ട് നമ്മൾക്ക് മറ്റുള്ളവരിൽ നിന്നും നന്മ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റുള്ളവർ നമ്മളെ കുറിച്ച് നല്ലത് പറയുന്നത് കേൾക്കണമെങ്കിൽ ആദ്യം നമ്മൾ തന്നെ സ്വയം നന്നാവുകയാണ് വേണ്ടത്.

സുഭാഷ് ടിആർ
 

Tags

Share this story

From Around the Web