"കഠിനാധ്വാനം പടികൾ പോലെയാണ്, ഭാഗ്യം ലിഫ്റ്റ് പോലെയാണ്. ചിലപ്പോൾ ലിഫ്റ്റ് താഴെ വീണേക്കാം, പക്ഷേ പടികൾ എപ്പോഴും നിങ്ങളെ മുകളിലേക്ക് കൊണ്ടുപോകും"ഇന്നത്തെ ചിന്താവിഷയം 
 

 
hard work

ജീവിതം ഒരു ഭാഗ്യ പരീക്ഷണമാണ്. ചിലർ ഉയരങ്ങളിൽ എത്തിയേക്കാം. മറ്റ് ചിലർ താഴെ വീണേക്കാം. ചിലർ ഇതിനിടയിലൂടെ ജീവിക്കുകയും ചെയ്യുന്നു.  ജീവിതത്തിൽ അപ്രതീക്ഷിത ഭാഗ്യം ലഭിക്കുന്നവർ വളരെ വിരളമാണ്. കഠിനാദ്ധ്വാനം ചെയ്യുന്നവർക്ക് അവർ അർഹിക്കുന്ന പ്രതിഫലം ലഭിക്കുകയും ചെയ്യും.

ജീവിതത്തിൽ വിജയിച്ചവർ എല്ലാം കഠിനാദ്ധ്വാനത്തിലൂടെ ഉയരങ്ങളിൽ എത്തിയവരാണ്. കഠിനാദ്ധ്വാനത്തിന്റെ പടികൾ നിഷ്പ്രയാസം കയറാം എന്ന് വിചാരിച്ച് വരുന്നവർ പലപ്പോഴും നിരാശരായി മടങ്ങാറാണ് പതിവ്.

ഉറപ്പേറിയ പടികൾ ഒന്നൊന്നായി കയറി മുകളിൽ എത്തുമ്പോൾ ലഭിക്കുന്ന ആത്മനിർവൃതി വിജയത്തിൻ്റെ മധുരം ഇരട്ടിയാക്കും. ചിലപ്പോൾ കുറുക്കുവഴികൾ ആകുന്ന ലിഫ്റ്റുകളെ ആശ്രയിക്കേണ്ടി വരികയും ചെയ്യും. ലിഫ്റ്റുകൾ പെട്ടെന്ന് മുകളിൽ എത്തിയ്ക്കുമെങ്കിലും, അതിന് ഒരു ഉറപ്പുമില്ല.

കാരണം ചില അവസരങ്ങളിൽ ലിഫ്റ്റ് പ്രവർത്തനക്ഷമമല്ലാതെ വരാം. ജീവിത വിജയത്തിന് കുറുക്കുവഴികൾ ഇല്ല എന്നുള്ള 
എത്രയോ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. ജീവിതമാണ് ഇത്.

ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ് എങ്കിൽ, അതിൻ്റെ വരും വരായ്കകൾ സ്വയം അനുഭവിക്കാൻ തയ്യാറാവണം. കഠിനാദ്ധ്വാനത്തിന്റെ  പടികൾ കയറാൻ താമസം നേരിട്ടാലും ലക്ഷ്യം നേടും എന്ന് ഉറപ്പിക്കാം.

സുഭാഷ് ടിആർ

Tags

Share this story

From Around the Web