"സന്തോഷം അതിന്റെ നീളക്കുറവിന് പകരം ഉയരം നൽകുന്നു" ഇന്നത്തെ ചിന്താവിഷയം 
 

 
happy

"സന്തോഷം അതിന്റെ നീളക്കുറവിന് പകരം ഉയരം നൽകുന്നു" ഇന്നത്തെ ചിന്താവിഷയം 
 

മനുഷ്യ ജീവിതത്തിൽ സുഖവും സന്തോഷവും സ്ഥിരം അല്ല, സ്ഥിരമായിരിക്കില്ല എന്ന് ഇതിനുമുമ്പ് ഇവിടെ പറഞ്ഞിട്ടുണ്ട്. എന്നാൽ മനുഷ്യ ജീവിതത്തിൽ സന്തോഷത്തേക്കാൾ  വളരെ നാൾ നീണ്ടു നിൽക്കുന്നത് സങ്കടങ്ങൾ അല്ലേ എന്ന് തോന്നാറുണ്ടോ.? ദുഃഖം വരുമ്പോൾ നമ്മൾ എന്താണ് സാധാരണ ചെയ്യാറുള്ളത്.?

ആരോടും ഒന്നും മിണ്ടാതെ, അല്ലെങ്കിൽ പരിമിതമായി മാത്രം സംസാരിച്ച് എവിടെയെങ്കിലും ഒക്കെ ഒതുങ്ങി കഴിയും. ചിലർ ഏകാന്തതയിൽ അഭയം തേടും. മറ്റു ചിലർ എപ്പോഴും കരഞ്ഞു കൊണ്ടിരിക്കും.

ചിലർ തൻ്റെ വിധിയെ പഴിച്ചു കൊണ്ടിരിക്കും. നമ്മുടെ സകല ഊർജ്ജവും നഷ്ടപ്പെട്ട് ജീവച്ഛവമായി ദിനരാത്രങ്ങൾ തള്ളിനീക്കും.  ഇനി ജീവിതത്തിൽ ഒരു കരകയറ്റം ഉണ്ടാകത്തില്ലല്ലോ എന്ന് തപിച്ച് പ്രത്യാശയും പ്രതീക്ഷയും നശിച്ച അവസ്ഥയിൽ ഉഴലുന്ന  എത്രയോ പേരെ നമുക്ക് അടുത്തറിയാം.  

എന്നാൽ നമുക്ക് സന്തോഷം ഉണ്ടാകുമ്പോഴത്തെ അവസ്ഥ എന്തായിരിക്കും. ചിലർ തുള്ളിച്ചാടി നടക്കും. മറ്റു ചിലർ പൊട്ടിച്ചിരിച്ചുകൊണ്ട് ഓടി നടക്കും. പരീക്ഷയിൽ ഉന്നതവിജയം നേടിയാൽ, ആഗ്രഹിച്ച ജോലി കിട്ടിയാൽ സന്തോഷം ഉണ്ടാകില്ലേ.

നല്ല ഒരു സിനിമയോ, ഗാനമോ, കവിതയോ, മഴയോ, ഒക്കെ പലരുടെയും മനസ്സിന് സന്തോഷം നൽകും. എന്തൊക്കെ ആയാലും സന്തോഷത്തിന് അധികം ദൈർഘ്യം ഉണ്ടാകാറില്ല. എന്നാൽ നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തുന്നതാണ് നല്ലത്.

എന്നാൽ അത് മറ്റുള്ളവർക്ക് ദോഷമുണ്ടാകുന്നതുമായിരിക്കരുത്. സന്തോഷിക്കാൻ അവസരം വരുമ്പോൾ ആവോളം സന്തോഷിക്കുക. അത് നമ്മളെ ശുഭാപ്തി വിശ്വാസത്തിൻ്റെ, പ്രത്യാശയുടെ ഉയരങ്ങളിലേക്ക് എത്തിക്കും.

സുഭാഷ് ‌ടിആർ

Tags

Share this story

From Around the Web