"നല്ല ബന്ധങ്ങൾ ഒരിക്കലും ലാഭം ഉണ്ടാക്കില്ല, പക്ഷേ എപ്പോഴും നിങ്ങളെ സമ്പന്നരാക്കും" ഇന്നത്തെ ചിന്താവിഷയം

ഇന്നത്തെ കാലത്ത് മനുഷ്യർ തമ്മിലുള്ള സൗഹൃദങ്ങളും കൂട്ടുകെട്ടുകളും കച്ചവട താൽപര്യം മുൻനിർത്തിയാണ് എന്ന് തോന്നാറുണ്ടോ. പല സൗഹൃദങ്ങളും പൊടുന്നനേ തകരുന്നത് ലാഭേച്ഛ കണ്ടുകൊണ്ടുള്ളത് കൊണ്ടാണ്.
ഒരേ മനസ്സോടെ സുഹൃത്തുക്കൾ ഇടപെടുമ്പോഴാണ് അവിടെ ബന്ധങ്ങൾ എന്നും ഊഷ്മളമാകുന്നത്. പരസ്പര വിട്ടുവീഴ്ചയും, മനസ്സ് തുറന്നു സംസാരിക്കുകയും ചെയ്യുമ്പോഴാണ് ബന്ധങ്ങൾ ദൃഢമാകുന്നത്.
സുഹൃത്തുക്കൾ തമ്മിൽ പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്താൽ തന്നെ ആ സൗഹൃദങ്ങൾ എന്നും പൂത്തുലയും.
എന്തിനും ഏതിനും ആശ്രയിക്കാൻ പറ്റുന്ന ഒരു സുഹൃത്ത് ഉണ്ടായിരിക്കുന്നത് വലിയ ഒരു ഭാഗ്യമാണ്. ഇത്തരം ബന്ധങ്ങൾ നമുക്ക് ലാഭം നേടി തരുന്നില്ല എന്ന് വിചാരിക്കരുത്.
മറിച്ച്, നല്ലതും ഉറച്ചതുമായ ബന്ധങ്ങൾ നൽകി സമ്പന്നരാക്കാൻ ഇത്തരം സൗഹൃദങ്ങൾക്ക് ശക്തിയുണ്ട്. ഒന്നുകൂടി വിശദീകരിച്ച് പറഞ്ഞാൽ, നല്ല സൗഹൃദങ്ങൾക്ക്, ഉറച്ച ബന്ധങ്ങൾക്ക് പണത്തേക്കാൾ മൂല്യമുണ്ട്.
സുഭാഷ് ടിആർ