"ഓരോ നിമിഷവും ജീവിതത്തെ വാരിപ്പുണരുക, സാധാരണ ജീവിതത്തിൽ ലഭിക്കുന്ന ചെറിയ അനുഗ്രഹങ്ങൾക്ക് പോലും നന്ദി പറയുക" ഇന്നത്തെ ചിന്താവിഷയം 

 

 
life

ജീവിതം സന്തോഷകരം ആണെങ്കിലും സങ്കടകരമാണെങ്കിലും ഓരോ നിമിഷവും അതിനെ അങ്ങ് വാരിപ്പുണർന്നേക്കണം. ചില ആളുകളുടെ ഊർജ്ജസ്വലതയോടെയുള്ള, സന്തോഷത്തോടെയുള്ള സമീപനങ്ങൾ നമ്മളെ സന്തോഷിപ്പിക്കാറില്ലേ.

ആരാണ് സങ്കടപ്പെട്ടിരിക്കണമെന്ന് ആഗ്രഹിക്കുന്നത്. എല്ലാവരും സുഖത്തോടെയും സന്തോഷത്തോടെയും ജീവിതം കഴിച്ചു കൂട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ്. ചില സിനിമകൾ നമ്മളെ സങ്കടപ്പെടുത്താറുണ്ട്. ആളുകൾ പൊതുവേ അഭിപ്രായപ്പെടാറുണ്ട്,  കയ്യിലിരിക്കുന്ന കാശുകൊടുത്ത്  കരയാൻ വേണ്ടി എന്തിനാ തിയേറ്ററിലേക്ക് പോകുന്നത് എന്ന്.

അത്രപോലും ദുഃഖകരമായ സന്ദർഭങ്ങൾ ആളുകൾ ഒഴിവാക്കുകയാണ്. ജീവിതം നൈമിഷികം ആണ് എന്ന് അറിയാമല്ലോ. അപ്പോൾ ആ ചെറിയ സമയത്ത് കഴിയുന്നതും  ജീവിതവുമായി ഇഴുകിച്ചേരുകയാണ് വേണ്ടത് എന്ന് അഭിപ്രായപ്പെടുന്നവർ അനേകം ഉണ്ട്. കൊതിച്ചത് കിട്ടിയില്ലെങ്കിലും വിധിച്ചത് രണ്ട് കൈ നീട്ടി സ്വീകരിക്കുക.

അതിൽ ആനന്ദം കണ്ടെത്തി ജീവിതം ആസ്വദിക്കുക. സങ്കടകരമായ അവസ്ഥയിലും  ഇടയ്ക്കിടെ കിട്ടുന്ന നന്മകൾക്ക് ദൈവത്തിന് നന്ദി പറയാൻ മടിക്കേണ്ട.

സുഭാഷ് ടിആർ

Tags

Share this story

From Around the Web