"വ്യത്യസ്തമായി എന്തുചെയ്യാമായിരുന്നു എന്ന് ചിന്തിച്ച് സമയം കളയരുത്. മുന്നോട്ടുള്ള വഴിയിൽ കണ്ണുവെച്ച് ഇപ്പോൾ വ്യത്യസ്തമായി ചെയ്യുക" ഇന്നത്തെ ചിന്താവിഷയം 
 

 
think

മനുഷ്യർക്ക് ഒരു കുഴപ്പമുണ്ട്. കൂടുതൽ പേരും ഇന്നലെകളിൽ കുരുങ്ങിക്കിടക്കും. ഇന്നലെകളെ മറക്കണം എന്നൊന്നുമല്ല പറഞ്ഞുവരുന്നത്. നമ്മൾ പലപ്പോഴും പറയാറുള്ളത് പോലെ കഴിഞ്ഞത് കഴിഞ്ഞു,  പോയത് പോയി.

ഭൂതകാലത്തെ ഓർത്ത് ആകുലപ്പെടുന്നവരും സന്തോഷിക്കുന്നവരും ഉണ്ടാവും. രണ്ടുകൂട്ടർക്കും അവരുടെ അനുഭവങ്ങൾ രണ്ടു തരത്തിൽ ആയിരിക്കുമല്ലോ. ഇന്ന് കിട്ടുന്ന അവസരങ്ങളും സാഹചര്യങ്ങളും ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമ്പോഴാണ്, ഇന്നുകൾ കൊഴിഞ്ഞ് ഇന്നലെകളാകുമ്പോൾ    അഭിമാനം തോന്നുന്നത്.

ഓരോരുത്തർക്കും ലഭിച്ച സാഹചര്യങ്ങൾ, അത് എന്തുതന്നെയായാലും ശരിയായി വിനിയോഗിക്കാൻ പറ്റിയില്ലെങ്കിൽ നിരാശ ഉണ്ടാവും. അപ്പോഴാണ് അത് കുറച്ചുകൂടി കാര്യക്ഷമമായി ചെയ്യാമായിരുന്നു എന്നോർത്ത് നിരാശപ്പെടുന്നത്. അത് വ്യർത്ഥമല്ലേ  എന്നാണ് അറിവുള്ളവർ ചോദിക്കുന്നത്. ഇന്നലെകളെ ഓർത്ത് എന്തിന് സമയം പാഴാക്കണം.

ഇന്നലെകളിലെ പാളിച്ചകൾ ഇന്നത്തെയും നാളത്തെയും വിജയമാക്കാൻ  മുന്നിൽ തുറന്നു കിടക്കുന്ന വിശാലമായ വഴികളിലൂടെ സഞ്ചരിക്കുക. അവസരങ്ങൾ അനവധിയുണ്ടല്ലോ. സാഹചര്യങ്ങളും നല്ല കാര്യങ്ങൾ ഒരുക്കി വെക്കും. അത് അറിയാതെ കാണാതെ പോകരുത്. തുറസ്സായ വഴികളിൽ സഞ്ചരിച്ച് ആഗ്രഹിക്കുന്നത് പോലെ വ്യത്യസ്തമായ രീതികളിൽ പ്രവർത്തിച്ചാൽ മാത്രം മതി.

സുഭാഷ് ടിആർ

Tags

Share this story

From Around the Web