"അസൂയാലുക്കളെ വെറുക്കാതിരിക്കുക; നിങ്ങൾ അവരെക്കാളും മികച്ചതാണ് എന്ന് തോന്നുന്നത് കൊണ്ടാണ് അവർ അസൂയാലുക്കൾ ആകുന്നത്"ഇന്നത്തെ ചിന്താവിഷയം

മനുഷ്യരുടെ ഇടയിൽ അസൂയയും കുശുമ്പും ഇല്ലാത്തവർ ആരെങ്കിലുമുണ്ടോ. എല്ലാ മനുഷ്യരിലും പല രീതിയിലുള്ള കഴിവുകൾ ഉണ്ട്. വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെയും സ്ത്രീ പുരുഷ ഭേദമില്ലാതെയും ഈ കഴിവുകൾ ഓരോരുത്തരിലും ഉണ്ട്.
ആ കഴിവുകളെ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നവർ നമ്മളെക്കാളും മുന്നിലെത്തും. അതിൽ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ചിലർക്ക് സൗന്ദര്യമുള്ളവരോട് അസൂയ തോന്നാറുണ്ട്. ചിലർക്ക് നല്ല നിറമുള്ളവരോട് അസൂയ തോന്നാം.
ഉന്നത വിദ്യാഭ്യാസം നേടിയവരോടും നല്ല ജോലി ലഭിച്ചവരോടും തുടങ്ങി അസൂയ തോന്നാൻ അനവധി അനവധി കാര്യങ്ങളാണുള്ളത്. ഇത്തരം അസൂയ ഉള്ളവരെ വെറുക്കാതിരിക്കുക.
അവരുടെ അസൂയയ്ക്ക് കാരണം, അവരെക്കാളും എല്ലാ കാര്യങ്ങളിലും മികച്ചതാണ് നമ്മൾ എന്നുള്ളതിന്റെ അംഗീകാരമാണ് എന്ന് മനസ്സിലാക്കിയാൽ മതി. കുറെയൊക്കെ അസൂയലുക്കൾ ഉള്ളത് ഒരു കണക്കിന് നല്ലതാണ്. അവരെക്കൊണ്ട് നമ്മളുടെ ആത്മവിശ്വാസം കൂട്ടാൻ ആകും എന്നത് തന്നെ കാരണം.
സുഭാഷ് ടിആർ