"സാഹചര്യങ്ങൾ ചിന്തകളുടെ സൃഷ്ടിയാണ്; ചിന്താഗതിയിൽ മാറ്റം വരുത്തിയാൽ സാഹചര്യങ്ങളെയും നമുക്ക് മാറ്റാൻ കഴിയും"ഇന്നത്തെ ചിന്താവിഷയം 

 

 
friends

ഒരാളുടെ വിജയത്തിന്റെയും പരാജയത്തിന്റെയും പിന്നിൽ പലപല സാഹചര്യങ്ങൾ ഉണ്ടാവും. ഒരാൾ, അയാളുടെ ജീവിതകാലത്ത് വിജയത്തിന്റെ പടവുകൾ കയറിയാലും പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണു പോയാലും ആളുകൾ പറയും അത് അയാളുടെ സാഹചര്യങ്ങൾ അങ്ങനെയായിരുന്നു എന്ന്, അത് ശരിയാണ് താനും.

എന്നാൽ ഈ സാഹചര്യങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നതിനെ കുറിച്ച് ചിന്തിച്ചാലോ. ഒരു മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കുന്നത് അവൻ്റെ ചിന്തകളാണ് എന്നതിൽ തർക്കമില്ലല്ലോ. നമ്മളൊക്കെ  വളർന്നുവരുന്ന പശ്ചാത്തലങ്ങൾ,  ഇടപഴകുന്ന ആളുകൾ, പാരമ്പര്യം, സമ്പത്ത്, ശക്തമായ സാമൂഹിക അടിത്തറയും, അംഗീകാരവും തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ നമ്മളുടെ ചിന്തകളുമായി ബന്ധപ്പെട്ട് കിടക്കുന്നു.

പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നും ഇല്ലാത്ത ഒരാളുടെ ജീവിതയാത്രയിൽ അനേകം പ്രതിസന്ധികൾ ഉണ്ടാവും. ചെറുപ്പത്തിലെ തന്നെ ജീവിതത്തിൽ തനിക്ക് ഇന്ന ആളാകണം എന്ന് ആഗ്രഹിച്ച് അതിനുവേണ്ടി പ്രയത്നിച്ചാൽ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനും സാധിക്കും. രണ്ട് തരത്തിലുള്ള സാഹചര്യങ്ങൾ  സൃഷ്ടിച്ചത് നോക്കൂ.

രണ്ട് തരത്തിലുള്ള ചിന്തകൾ ആണ് ഇവരെ നയിച്ചത്. ഒരാൾ അലക്ഷ്യമായി ജീവിതത്തെ സമീപിച്ചപ്പോൾ, മറ്റൊരാൾ ഒരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് അതിനുള്ള മാർഗ്ഗം വെട്ടിത്തെളിച്ചു.

നമ്മുടെ വിചാരങ്ങൾ ആണ് സാഹചര്യങ്ങളെ നമുക്ക് അനുകൂലവും പ്രതികൂലവും ആക്കുന്നത്. ആദ്യത്തെയാൾ അയാളുടെ ചിന്താഗതി മാറ്റിയിരുന്നെങ്കിൽ അയാളുടെ  സാഹചര്യവും മാറിമറിയുമായിരുന്നു.  നമ്മുടെ ചിന്തകളെ നേർവഴിക്ക് കൊണ്ടുവരാൻ നമ്മളെ കൊണ്ട് മാത്രമേ കഴിയൂ. അതിന് നല്ല വിശ്വാസം ഉണ്ടാവണം. അത് ലഭിക്കാൻ മനസ്സിനെ പാകപ്പെടുത്തി എടുക്കേണ്ടതിന് ഈശ്വരവിശ്വാസം ഉണ്ടാവണം.

താൻ പാതി ദൈവം പാതി എന്നാണല്ലോ പറയുന്നത്. നമ്മളിൽ തന്നെ വിശ്വസിക്കുക. നമ്മുടെ പ്രവർത്തികളിൽ വിശ്വസിക്കുക. അപ്പോൾ പകുതി ജോലി തീരും. ബാക്കി പകുതി ദൈവ കരങ്ങളിലേക്ക് സമർപ്പിക്കുക. നമ്മുടെ ചിന്താഗതികൾ മാറിമറിയുന്നത് തിരിച്ചറിയാം. സാഹചര്യങ്ങളും മാറിമറിയും നമ്മൾക്ക് പുതിയ പാതകൾ തുറന്നു കിട്ടും.

" മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ട; പണ്ടുള്ളവയെ നിരൂപിക്കുകയും വേണ്ട; ഇതാ ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതിപ്പോൾ ഉത്ഭവിക്കും നിങ്ങൾ അത് അറിയുന്നില്ലയോ; അതെ ഞാൻ മരുഭൂമിയിൽ നദികളും വിജന പ്രദേശത്ത് പാതകളും ഉണ്ടാക്കും"

(ഏശയ്യാവ് 43:18,19)

സുഭാഷ് ടിആർ

Tags

Share this story

From Around the Web