"നിങ്ങളിൽ തന്നെ വിശ്വസിക്കൂ. നിങ്ങൾ ചിന്തിക്കുന്നതിനേക്കാളും ധീരനാണ്, നിങ്ങൾ അറിയുന്നതിനേക്കാളും കഴിവുള്ളവനാണ്, നിങ്ങൾ സങ്കൽപ്പിക്കുന്നതിനേക്കാളും കൂടുതൽ കഴിവുള്ളവനാണ്"ഇന്നത്തെ ചിന്താവിഷയം 
 

 
man

എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത്,   നമ്മളെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള വാക്കുകൾ ഓരോരുത്തരിൽ നിന്നും കേൾക്കണം എന്നല്ലേ. നമ്മൾ ചെയ്യുന്ന, അല്ലെങ്കിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളിൽ നമ്മൾക്ക് ആത്മവിശ്വാസം തന്ന് നമ്മളെ മുന്നോട്ട് നയിക്കാൻ പാകത്തിലുള്ള വാക്കുകളാണ് ഓരോരുത്തരിൽ നിന്നും നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്നതും.

അഭ്യുദയകാംക്ഷികൾ ആയ അനേകം ആൾക്കാർ നമുക്ക് ഓരോരുത്തർക്കും ഉണ്ടാവും. അത് സുഹൃത്തുക്കളാകാം ബന്ധുക്കൾ ആകാം മറ്റ് ആരുമാകാം. ദോഷൈകദൃക്കുകൾ  ആയ ആളുകളും നമ്മുടെ കൂടെയുണ്ട്.

ഇവരുടെ പ്രവർത്തി എന്ന് പറഞ്ഞാൽ സകലതിനെയും വിമർശിക്കുക, എല്ലാത്തിലും കുറ്റങ്ങൾ കണ്ടുപിടിക്കുക, മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയപ്പെടുക തുടങ്ങിയ കാര്യങ്ങളൊക്കെയാണ്. ഇങ്ങനെ നെഗറ്റീവ് ചിന്താഗതികൾ ഉള്ളവരും പോസിറ്റീവ് ചിന്താഗതികൾ ഉള്ളവരും നമ്മുടെ ചുറ്റും നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നുള്ള ഉറപ്പോടെ വേണം മുന്നോട്ടു പോകാൻ.

നല്ല ആളുകളുമായി സഹവസിക്കുന്നത് ആണ് ഏറ്റവും ഉത്തമം. അവരുടെ ഉള്ളിൽ നിന്ന് പ്രസരിക്കുന്ന പോസിറ്റീവ് എനർജി നമ്മുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കും.

എന്നാൽ അതിലും എല്ലാം ഉപരി നമ്മൾ വിശ്വസിക്കേണ്ടത് നമ്മളെ തന്നെയാണ്. ജീവിതത്തിൽ വിജയിക്കാൻ ആവശ്യമായ മന്ത്രങ്ങൾ ഇതാണ്. "നിങ്ങൾ നിങ്ങളിൽ തന്നെ വിശ്വസിക്കുക. നിങ്ങൾ ചിന്തിക്കുന്നതിനേക്കാളും ധീരനാണ് നിങ്ങൾ, നിങ്ങൾ അറിയുന്നതിനേക്കാളും, അറിഞ്ഞതിനേക്കാളും കഴിവുള്ളവനാണ് നിങ്ങൾ, നിങ്ങൾ സങ്കൽപ്പിക്കുന്നതിനേക്കാളും കൂടുതൽ മുകളിലാണ് നിങ്ങൾ. ഈ മന്ത്രം മനസ്സിൽ ഉച്ചരിച്ചു കൊണ്ടേയിരിക്കുക.

ജീവിതത്തിൽ ഉയർച്ചയുടെ, വളർച്ചയുടെ വാതായനങ്ങൾ നിങ്ങൾക്ക് വേണ്ടി തുറന്നിട്ടിരിക്കുന്നത് നിങ്ങൾക്ക് കാണാം. വളരെ ദുർലഭമായ ആ  കാഴ്ച നിങ്ങൾ ആഗ്രഹിച്ച ഇടത്തേക്ക് നിങ്ങളെ എത്തിച്ചിരിക്കും.

Tags

Share this story

From Around the Web