"മൃദു മനോഭാവം ഉള്ളവരാകുക; വളരെ കാലം നീണ്ടുനിൽക്കുന്ന ബന്ധങ്ങളെ സൃഷ്ടിക്കാം" ഇന്നത്തെ ചിന്താവിഷയം 

"മൃദു മനോഭാവം ഉള്ളവരാകുക; വളരെ കാലം നീണ്ടുനിൽക്കുന്ന ബന്ധങ്ങളെ സൃഷ്ടിക്കാം" ഇന്നത്തെ ചിന്താവിഷയം 
 

 
relationship

ഇന്ന് മനുഷ്യർക്കിടയിലുള്ള  സൗഹൃദങ്ങൾക്ക് വലിയ ആയുസ്സ് ഉണ്ടാകുന്നതായി കാണുന്നില്ല. ദിവസവും നമ്മൾ അനേകം ആൾക്കാരെ കാണുകയും പരിചയപ്പെടുകയും, ചിലരെ നമ്മളോട്  ചേർത്ത് നിർത്തുകയും ചെയ്യും. ഉറ്റ  ബന്ധുക്കൾ ക്കിടയിൽ പോലും ബന്ധങ്ങൾ മുറിഞ്ഞു പോകുന്നത് കാണാം. എന്തിനധികം, ഒരമ്മ പെറ്റ മക്കൾക്കിടയിലും അകൽച്ചകൾ ഉണ്ടാകാറില്ലേ.  

എന്നാൽ  ബന്ധങ്ങളെ നിലനിർത്തി മുന്നോട്ടു കൊണ്ടു പോകുന്നവരും ഉണ്ട്. അവർ മറ്റുള്ളവരോട് എന്നും മൃദു മനോഭാവം പുലർത്തുന്നവരാണ്.  ആവശ്യത്തിനും അനാവശ്യത്തിനും മറ്റുള്ളവരുടെ കാര്യത്തിൽ ഇവർ തല ഇടാറില്ല, അഭിപ്രായങ്ങൾ പറയാറുമില്ല. മൂന്നാമതൊരാളുടെ കുറ്റങ്ങളും കുറവുകളും, വേറൊരിടത്ത്  കണ്ടതും കേട്ടതും വിളിച്ചു പറഞ്ഞ് ആളുകളെ തമ്മിലടിപ്പിക്കുകയും ഇല്ല.

എപ്പോഴും ശുഭകരമായ ചിന്തകൾ വെച്ച് പുലർത്തുന്നവരും, ശുഭാപ്തി വിശ്വാസവും ഉള്ളവരായിരിക്കും ഇവർ. ഇവർ ആയിരിക്കുന്ന  ഇടങ്ങളിലും സമൂഹത്തിലും എല്ലാം അവർ അർഹിക്കുന്ന നിലയും വിലയും ലഭിക്കാറുണ്ട്. മറ്റൊരാളെ വേദനിപ്പിക്കുന്ന തരത്തിലുള്ള വാക്കുകളും പ്രവർത്തികളും ഇവരിൽ നിന്നും ഉണ്ടാകാറില്ല.

നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ഇങ്ങനെയുള്ള സൗഹൃദങ്ങളെ നമ്മൾ ഓർക്കാറില്ലേ. ഇങ്ങനെ ഉള്ളവരുടെ സാമീപ്യം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകാറില്ലേ. അവരോട് ഒന്ന് സംസാരിച്ചിരുന്നെങ്കിൽ കുറച്ച് ആശ്വാസം ലഭിക്കുമായിരുന്നു എന്ന് ചിന്തിക്കാറില്ലേ. ഇത്തരക്കാർക്കും ജീവിതത്തിൽ ഒട്ടേറെ ബുദ്ധിമുട്ടുകളും വിഷമങ്ങളും മനോ വേദനകളും ഒക്കെ മറ്റുള്ളവരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട് എന്ന് കേട്ടിട്ടുണ്ടായിരിക്കുമല്ലോ.

ഇവരെ സംബന്ധിച്ച് പറയുകയാണെങ്കിൽ,  ഇവരെ വേദനിപ്പിച്ചവരോടും വിഷമിപ്പിച്ചവരോടും ക്ഷമിക്കാനും അവരുടെ അടുത്ത്  ഇടപഴകാനും ഒക്കെ അവർ ശ്രമിക്കാറുമുണ്ട്. എന്നാൽ അത് മിക്കപ്പോഴും പരാജയപ്പെടുകയാണ് പതിവ്. തനിക്ക് വിലയും നിലയും  ഒരിക്കലും ആ ഇടങ്ങളിൽ നിന്നും   കിട്ടത്തില്ല എന്ന് ഉത്തമ ബോദ്ധ്യം വന്നാൽ മാത്രമേ അവിടെ നിന്നും, അവരിൽ നിന്നും ഇത്തരക്കാർ അകന്ന് നിൽക്കാറുള്ളൂ.

ഇങ്ങനെയുള്ളവരെ  നമുക്ക് മാതൃകയാക്കാം. നമ്മുടെ മനസ്സിനെ നമുക്ക് ആർദ്രമാക്കി വയ്ക്കാം. മറ്റുള്ളവരോട് മൃദുവായി പെരുമാറാനും ഇടപഴകാനും ശീലിക്കാം. എപ്പോഴും നല്ല ബന്ധങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്. ഹൃദ്യമായ  ബന്ധങ്ങൾ  ദീർഘകാലം തുടരണമങ്കിൽ മൃദു സ്വഭാവം സ്വീകരിച്ചേ മതിയാവൂ എന്നോർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web