"സന്തോഷമായിരിക്കുക. പുഞ്ചിരിക്കുക. ഏറ്റവും പ്രധാനമായി നിങ്ങൾ നിങ്ങളായിരിക്കുക. നിങ്ങൾ സവിശേഷവും സദ്ഗുണങ്ങളുള്ളതുമായ ഒരു വ്യക്തിത്വമാണ്. ആർക്കും നിങ്ങൾക്ക് പകരമാകാൻ കഴിയില്ല" ഇന്നത്തെ ചിന്താവിഷയം 


 

 
happy

ഈ ലോകത്ത് ജനിച്ചവരും, ഇനി ജനിക്കാൻ ഇരിക്കുന്നവരും എല്ലാം അവരുടേത് മാത്രമായ കഴിവുകൾ ഉള്ളവരാണല്ലോ. എല്ലാവർക്കും അവരുടേതായ വ്യക്തിത്വ ഗുണങ്ങളുമുണ്ട്. അതിനാൽ മറ്റ് ആളുകളുമായി നമ്മൾ നമ്മളെ താരതമ്യം ചെയ്യേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. കാരണമെന്താണെന്ന് വെച്ചാൽ ഭൂമിയിൽ ഒരാളുടെ സ്ഥാനം നികത്താൻ മറ്റാർക്കും കഴിയത്തില്ല.

ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവുന്നത് ആദ്യം ഒന്നുമല്ല എന്ന് വിശ്വസിക്കുക. വെല്ലുവിളികളെ ഒരു പുഞ്ചിരിയോടെ നേരിടുന്നത് ആണ് ഏറ്റവും അഭികാമ്യം എന്ന് തോന്നാറില്ലേ. നമ്മുടെ ഉള്ളിൽ നിന്നും വരുന്ന ആത്മവിശ്വാസമാണ് ആ പുഞ്ചിരി. തിരിച്ചടികളിൽ പതറാതെ അതിനെ പുഞ്ചിരിയോടെ നമ്മൾ നേരിടുന്നത് കാണുമ്പോൾ, നമുക്ക് ചുറ്റുമുള്ള ആളുകളിലേക്ക് നമ്മുടെ പോസിറ്റീവ് ഊർജ്ജം പകർന്ന് അവരെയും സന്തുഷ്ടരാക്കും എന്ന് എത്രയോ അവസരങ്ങളിൽ പലരും  തെളിയിച്ചിട്ടുണ്ട്.

നമ്മുടെ സ്വപ്നങ്ങൾക്ക് എപ്പോഴും വിലങ്ങുതടിയായി  നിൽക്കുന്നത് ഉള്ളിലെ അകാരണമായ ഭയവും സംശയവുമാണ്. മറ്റുള്ളവർ എന്ത് പറയും എന്ന് വിചാരിച്ച് അവരുടെ താൽപര്യങ്ങൾക്ക് കീഴ്പ്പെടാതിരിക്കുന്നതാണ് നല്ലത്. കാരണം ആളുകൾ  പല അഭിപ്രായം പറയുന്നവരാണ്, അവർക്ക് ഒന്നും നഷ്ടപ്പെടാനുമില്ല. മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ എന്ന് വിചാരിക്കുകയും, നമ്മുടെ  ആഗ്രഹങ്ങളെ അവഗണിക്കാതെ നമ്മളായി തന്നെ ജീവിക്കുകയും ചെയ്താൽ മതി. ഈ ലോകത്തിലെ ഏറ്റവും സവിശേഷമായ ഒരു വ്യക്തിയാണ്  നിങ്ങൾ എന്ന് അഭിമാനത്തോടെ എപ്പോഴും ഓർക്കുക

സുഭാഷ് ടിആർ

Tags

Share this story

From Around the Web