"അഭിനന്ദിക്കാൻ ധാരാളിത്തം കാണിക്കുക; വിമർശിക്കാൻ പിശുക്കനാകുക"ഇന്നത്തെ ചിന്താവിഷയം 

 
congrats

ഒരു മനുഷ്യൻ പോലും കുറ്റപ്പെടുത്തലുകളോ വിമർശനങ്ങളോ കേൾക്കാൻ ആഗ്രഹിക്കുന്നവരല്ല എന്ന് അറിയാമല്ലോ. മറ്റുള്ളവർ  നമ്മളെക്കുറിച്ച് നല്ലത് പറയുന്നത് കേൾക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.

എന്നാൽ മറ്റുള്ളവർ നമ്മളെ കുറിച്ച് നല്ലത് പറയണമെങ്കിൽ നമ്മുടെ പ്രവർത്തികളും നല്ലതായിരിക്കണ്ടേ. എത്ര നല്ല പ്രവർത്തികൾ ചെയ്താലും നമ്മളെ കുറിച്ച് മോശം പറയുന്ന ആൾക്കാരും സമൂഹത്തിൽ ഉണ്ട്.  

നൂറ് ശതമാനം ശരി ചെയ്താലും അറിയാതൊരു പാളിച്ച എവിടെയെങ്കിലും പറ്റിയാൽ, നൂറ് ശതമാനത്തിൽ നിന്ന് പൂജ്യത്തിലേക്ക് പതിക്കാൻ വലിയ നേരം ഒന്നും വേണ്ട. പിന്നെ എത്ര ശ്രമിച്ചാലും പൂജ്യത്തിൽ നിന്ന് കരകയറാൻ സാധിക്കത്തില്ല. സമൂഹം അതിന് സമ്മതിക്കുകയും ഇല്ല. ഇത്തരം ദോഷൈകദൃക്കുകൾ എല്ലായിടത്തുമുണ്ട്.

അവരൊട്ട് ചെയ്യുകയുമില്ല മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കുകയുമില്ല. അന്യരെ വിമർശിക്കുന്നതിൽ ഇവർക്ക് യാതൊരു കുറ്റബോധവും ഇല്ല, മടിയും ഇല്ല. ഒരാളുടെ വിഷമങ്ങളും പ്രയാസങ്ങളും, അല്ലെങ്കിൽ അയാളുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകളുടെ കാരണം എന്താണെന്ന് പോലും മനസ്സിലാക്കാതെ എന്തിനും ഏതിനും വിമർശിക്കുന്ന ഒരു വലിയ സമൂഹം തന്നെ, ഒരു ഗ്യാങ് തന്നെ  സജീവമാണ്.  

മറ്റുള്ളവരുടെ വിജയത്തിൽ, അവരുടെ ഉയർച്ചയിൽ അഭിനന്ദിക്കാൻ ഇക്കൂട്ടർക്ക് വലിയ മടിയാണ്. എന്നാൽ അന്യരുടെ  വിജയത്തിലും ഉയർച്ചയിലും മാത്രമല്ല,  അവരുടെ പാളിച്ചകളിലും പരാജയങ്ങളിലും അഭിനന്ദിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്താൽ അത് അവർക്ക് പ്രോത്സാഹനവും ആശ്വാസവും ഉണ്ടാവും. 

എന്തിനാണ് വേറൊരാളെ എപ്പോഴും വിമർശിക്കാൻ പോകുന്നത്.  വിമർശിക്കുന്ന അതേ  നാവുകൊണ്ട് മറ്റുള്ളവരെ അഭിനന്ദിക്കൂ. അഭിനന്ദിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാതിരിക്കുക.അഭിനന്ദിക്കുന്നതിൽ ധാരാളിത്തം കാണിച്ചോളൂ.

അത് നമുക്കും കേൾക്കുന്നവർക്കും നമുക്ക് ചുറ്റുമുള്ളവർക്കും വലിയൊരു പോസിറ്റീവ് എനർജി ഉണ്ടാക്കും. സന്തോഷം സമാധാനവും അവിടെ ഓളം തല്ലും. എല്ലാവരും സന്തോഷിക്കട്ടെ, എല്ലാവരും ആഹ്ലാദിക്കട്ടെ. സമൂഹം അങ്ങനെ നന്നാവട്ടെ.

സുഭാഷ് ടിആർ
 

Tags

Share this story

From Around the Web