"നമ്മുടെ ഓർമ്മകളിൽ പരതി നടക്കുമ്പോൾ, ശ്രദ്ധിക്കപ്പെടാതെ കിടക്കേണ്ടിയിരുന്ന എന്തെങ്കിലും നമ്മൾ പലപ്പോഴും കുഴിച്ചെടുക്കുന്നു" ഇന്നത്തെ ചിന്താവിഷയം 

 

 
man

മനുഷ്യർ അങ്ങനെയാണ്. അവൻ്റെ മനസ്സ് എപ്പോഴും പടക്കുതിരയെ പോലെയാണ്. പടക്കളത്തിൽ  കുതിച്ചു പായുന്ന പടക്കുതിര കണക്കാണ് മനുഷ്യ  മനസ്സ്. അതുമല്ലെങ്കിൽ തിരമാല പോലെയാണ്.

ഓർമ്മകൾ തിരകൾ ആകുന്ന സമുദ്രമാണ് അവന്റെ മനസ്സ്. ഓരോ ദിവസവും എന്തെല്ലാം കാര്യങ്ങളാണ് മനുഷ്യൻ അവൻ്റെ ബുദ്ധിയിലും മനസ്സിലും ഓർമ്മയിലും സൂക്ഷിച്ചു വെക്കുന്നത് എന്നറിയാമോ. മനുഷ്യനെ സന്തോഷിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതും കോപാകുലനാക്കുന്നതുമായ എത്രയെത്ര അനുഭവങ്ങളാണ് ഓരോ മനുഷ്യർക്കും അവരുടെ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കോടിക്കണക്കിന് വിവരങ്ങളാണ്  നമ്മുടെ ഓർമ്മയിൽ നിന്നും സ്വയം മായ്ച്ചു കളയുന്നത്. ആവശ്യവും അനാവശ്യമായ കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കപ്പെടാം. എന്നാൽ അനാവശ്യമായ വിവരങ്ങൾ, അതായത് അതുകൊണ്ട് യാതൊരു പ്രയോജനവും ആർക്കും ഉണ്ടാകാത്തത് എന്തിനാണ് മനസ്സിൽ സൂക്ഷിക്കുന്നത്.

വെറുതെയിരിക്കുമ്പോൾ, യാത്രകളിൽ നമ്മുടെ ഓർമ്മകൾ ജീവനുള്ള, ചലിക്കുന്ന ചിത്രങ്ങളായി നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടാം. നമ്മളെക്കൊണ്ട് അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് നമ്മുടെ ഉപബോധമനസ്സാണ്. ഉപബോധമനസ്സിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് മനുഷ്യർക്ക് ബോധം ഉള്ള കാലത്തോളം അത് മനസ്സിൽ തികട്ടി വരും.

അപ്രധാനമായ പല കാര്യങ്ങളും വിഷയങ്ങളും സംഭവങ്ങളും എല്ലാം നമ്മൾ തിരഞ്ഞെടുക്കും. എന്നിട്ട് അതിനു പുറകെ വിഷമിച്ചു നടക്കും, സന്തോഷിക്കേണ്ട കാര്യമാണെങ്കിൽ സന്തോഷിയ്ക്കും. ഇന്നലെകളിൽ സംഭവിച്ച കാര്യങ്ങൾ നല്ലതും ചീത്തയും ഒക്കെ ആകാം. ഓർമ്മിക്കേണ്ടത് ഓർമിക്കുകയും അല്ലാത്തതിനെ മനസ്സിൽ നിന്നും നീട്ടിക്കുകയും ചെയ്യുന്നതാണ് ബുദ്ധിയുള്ളവർ ചെയ്യുന്നത്.

സുഭാഷ് ടിആർ

Tags

Share this story

From Around the Web