"എപ്പോഴും ഒറ്റയ്ക്ക് അതിജീവിക്കാൻ തയ്യാറാകുക. ചില ആളുകൾ പെട്ടെന്ന് മാറുന്നു. ഇന്ന് നിങ്ങൾ അവർക്ക് പ്രധാനമാണ്. നാളെ നിങ്ങൾ അവർക്ക് ഒന്നുമല്ലാതാകും" ഇന്നത്തെ ചിന്താവിഷയം 


 

 
man thoghts

ചില ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. അവർ എപ്പോഴും ഒറ്റയ്ക്കായിരിക്കും അവരുടെ കാര്യങ്ങൾ ചെയ്യുന്നത്. ജീവിതം ഒരു പക്ഷേ അവർക്ക് വിജയമോ  പരാജയമോ നൽകിയിട്ടുണ്ടാകും. ഇത് രണ്ടിൽ ഏത് ആയാലും ഇവർ ഒറ്റയ്ക്കായിരിക്കും ജീവിതത്തോട് പൊരുത്തുന്നത്. ചില സമയങ്ങളിൽ ചില മനുഷ്യർക്ക് നിങ്ങൾ വളരെ പ്രിയപ്പെട്ടവരാവും.

പിന്നീട് എപ്പോഴെങ്കിലും അവർ നിങ്ങൾക്ക് അപ്രിയർ ആവുകയും ചെയ്യും. അതിന് വലിയ കാരണങ്ങളൊന്നും വേണ്ടി വരത്തില്ല. മനുഷ്യർ അങ്ങനെയാണ്. ജീവിതത്തിൽ വിജയിക്കാനും വേണം വാശി. ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ഏറ്റെടുത്തു പ്രവർത്തിക്കുക. ഗുണമാണെങ്കിലും  ദോഷമാണെങ്കിലും അതിൻ്റെ പ്രതിഫലം സ്വയം അനുഭവിച്ചാൽ മതിയാവും.

ലോകത്ത് ഇന്ന് വരെ ഒരു പങ്കാളിത്ത കച്ചവടവും, അല്ലെങ്കിൽ കൂട്ടു കച്ചവടവും ആവലാതികളില്ലാതെ പരിഭവങ്ങൾ ഇല്ലാതെ പകയില്ലാതെ അധികം മുന്നോട്ടു പോയ ചരിത്രമില്ല. അത് വ്യക്തി ജീവിതത്തിലായാലും കച്ചവടത്തിലായാലും രാഷ്ട്രീയത്തിലായാലും അങ്ങനെ തന്നെ. ഇന്ന് കൂടെയുള്ളവർ നാളെ ഉണ്ടാകണമെന്നില്ല. രായ്ക്ക് രാമാനം മനുഷ്യൻ്റെ മനസ്സ് മറിയുക തന്നെ ചെയ്യും. ഇത് ഏറ്റവും കൂടുതൽ സംഭവിക്കുന്നത് രാഷ്ട്രീയത്തിലാണല്ലോ.

രാഷ്ട്രീയത്തിൽ ഇന്ന് എതിർപക്ഷത്ത് നിൽക്കുന്നവർ നാളെ കൂടെ ഉണ്ടാവും. ഇന്ന് കൂടെ നിൽക്കുന്നവർ നാളെ എതിർപക്ഷത്ത് നിൽക്കുന്നതും കാണും. ആർക്കും ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്. എപ്പോഴും ആര് കൂടെ ഉണ്ടാവും എന്നൊന്നും പറയാൻ പറ്റത്തില്ല. വ്യക്തിജീവിതത്തിൽ എപ്പോഴും ഒറ്റയ്ക്ക് പോരാടുന്നതാണ് നല്ലത്.

പോരാട്ടത്തിൽ കൈവരിക്കുന്ന വിജയം നിങ്ങളുടെ മാത്രമാണ്. യഥാർത്ഥത്തിൽ വിജയിക്കുന്നത് നിങ്ങളാണ്. നിങ്ങളെ നോക്കി പരിഹസിക്കുന്നവരുടെ മുന്നിൽ തല ഉയർത്തി നിൽക്കാൻ നിങ്ങൾക്ക് കഴിയും എന്ന് ഉറച്ചു വിശ്വസിച്ച് ജീവിതത്തോട് പോരാടുക. എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാൻ നിങ്ങൾക്ക് കരുത്ത് ഉണ്ടാവുന്നതും അപ്പോഴാണ് എന്നും തിരിച്ചറിയാം.

സുഭാഷ് ടിആർ

Tags

Share this story

From Around the Web