"ഒരു കപ്പൽ തുറമുഖത്ത് സുരക്ഷിതമാണ്, എന്നാൽ കപ്പലുകൾ നിർമ്മിച്ചിരിക്കുന്നത് തുറമുഖത്ത് സുരക്ഷിതമായി കിടക്കാൻ അല്ല" ഇന്നത്തെ ചിന്താവിഷയം
പ്രശസ്തമായ ഈ വചനം എല്ലാവരും കേട്ടിട്ടുണ്ടാവുമല്ലോ. ഒരു കപ്പൽ, തുറമുഖത്ത് നങ്കൂരമിട്ടു കിടന്നാൽ അത് സുരക്ഷിതമായിരിക്കും. പക്ഷേ കപ്പൽ ഉണ്ടാക്കിയതിന്റെ, വാങ്ങിച്ചതിന്റെ ഉദ്ദേശം എന്താണ്.?
തുറമുഖങ്ങൾ തോറും സഞ്ചരിച്ച്, യാത്രക്കാരെയും ചരക്കുകളെയും കയറ്റി ഇറക്കി വരുമാനം ഉണ്ടാക്കുന്നതിനുവേണ്ടി അല്ലേ.
സുരക്ഷിതത്വത്തിന്റെ അതിരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ ഇഷ്ടപ്പെടുന്ന മനുഷ്യരുടെയും അവസ്ഥ ഇതുതന്നെയായിരിക്കും.
മനുഷ്യൻ അവന്റെ സുരക്ഷിതത്വം മാത്രം നോക്കി ഒരു സ്ഥലത്തിരുന്നാൽ സ്വാഭാവികമായും അവൻ വളരുക ഇല്ലല്ലോ. ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുക എന്നതാണ് നമ്മുടെ ജന്മംകൊണ്ട് ഉദ്ദേശിക്കുന്നത്.
പരാജയങ്ങൾ ജീവിതത്തിൽ ഉണ്ടാകുമോ എന്ന് ഭയന്ന് മനുഷ്യൻ സുരക്ഷിതവലയങ്ങളിൽ ഒതുങ്ങിക്കൂടുന്നു. മാറ്റങ്ങളെ അംഗീകരിക്കുക, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ മടിക്കുകയും വേണ്ട. ഓരോ മനുഷ്യനും കഴിവിലും കാര്യപ്രാപ്തിയിലും ഒന്നിനൊന്നു മെച്ചമാണ്.
എന്നാൽ അത് ഒരിക്കലും തിരിച്ചറിയുന്നില്ല എന്നതാണ് ദുഃഖസത്യം. വെല്ലുവിളികളെ വെല്ലുവിളിച്ചുകൊണ്ട് തന്നെ പോരാടുന്ന ഒരാൾക്കേ ജീവിതത്തിലെ യഥാർത്ഥ വിജയങ്ങളും സന്തോഷങ്ങളും അനുഭവിക്കാൻ കഴിയുക എന്നോർക്കുക.
സുഭാഷ് ടിആർ