എന്തുകൊണ്ടാണ് ചിത്രങ്ങളിൽ വി. ജെറോമിനൊപ്പം സിംഹത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത്

ബൈബിളിന്റെ ലാറ്റിൻ വൾഗേറ്റ് വിവർത്തനത്തിന്റെ പേരിലാണ് വി. ജെറോം ഏറ്റവും കൂടുതൽ അറിയപ്പെടുന്നതെങ്കിലും പലപ്പോഴും കലാസൃഷ്ടികളിൽ അദ്ദേഹത്തോടൊപ്പം ഒരു സിംഹത്തെയും ചിത്രീകരിച്ചിരിക്കുന്നു. സിംഹം ഒരു പ്രതീകാത്മക രൂപമല്ല, മറിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ഐതിഹാസിക സംഭവത്തെയാണ് കാണിക്കുന്നത്.
വി. ജെറോം സിംഹത്തെ എങ്ങനെ ശാന്തമായി സ്വീകരിച്ചുവെന്നും ഓടിരക്ഷപെടാതെ സഹായം ആവശ്യമുള്ള ഒരു മൃഗത്തെ സഹായിക്കാൻ അദ്ദേഹം തയ്യാറായി എന്നുള്ളതുമാണ് കഥയുടെ പ്രധാന കേന്ദ്രബിന്ദു. വി. ജെറോമിന്റെ ദാനധർമ്മത്തിനു പകരമായി, സിംഹം ഒരു ‘വളർത്തുമൃഗമായി’ മാറുകയും സന്യാസിയോടൊപ്പം താമസിക്കുകയും ചെയ്തു എന്നാണ് പാരമ്പര്യം പറയുന്നത്.
ഒരു പുസ്തകത്തിന്റെ പുറംചട്ട നോക്കി അതിനെ വിലയിരുത്തരുതെന്നും എല്ലാ അതിഥികളെയും അവരുടെ ഭയാനകമായ രൂപഭാവങ്ങൾക്കപ്പുറം ആതിഥ്യമര്യാദയോടെ സ്വീകരിക്കണമെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ കഥ.
കടപ്പാട് ലൈഫ് ഡേ