എന്തുകൊണ്ടാണ് ജൂലൈ മാസം ഈശോയുടെ തിരുരക്തത്തിന് സമർപ്പിച്ചിരിക്കുന്നത്?

 
www

യേശുക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട കത്തോലിക്കാ സഭയിലെ ഒരു പ്രത്യേക ഭക്തിയാണ് ഈശോയുടെ തിരുരക്തത്തെ ബഹുമാനിക്കുക എന്നത്. യേശുവിന്റെ ത്യാഗത്തിനും മനുഷ്യരാശിയുടെ രക്ഷയ്ക്കായി തന്റെ രക്തം എങ്ങനെ ചൊരിഞ്ഞു എന്നതിനുമുള്ള അംഗീകാരമാണിത്.

ഈശോയുടെ തിരുരക്തം ദിവ്യകാരുണ്യ ദാനത്തിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. ക്രിസ്തുവിന്റെ ശരീരത്തോടൊപ്പം, അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ, വിശുദ്ധ കുർബാനയിൽ സ്വീകരിക്കുന്നതാണ് ഈശോയുടെ രക്തം. കാലക്രമേണ സഭ തിരുരക്തത്തിന്റെ വിവിധ തിരുനാളുകൾ നിലവിൽ വന്നു. എന്നാൽ 19-ാം നൂറ്റാണ്ടിൽ ഒരു സാർവത്രിക തിരുനാൾ സ്ഥാപിക്കപ്പെട്ടു.

പ്രവാസിയായ പാപ്പ

1849-ലെ ഒന്നാം ഇറ്റാലിയൻ സ്വാതന്ത്ര്യസമരകാലത്ത്, പയസ് ഒമ്പതാമൻ മാർപാപ്പ ഗെയ്റ്റയിലേക്ക് നാടുകടത്തപ്പെട്ടു. ഈശോയുടെ തിരുരക്തത്തിന്റെ സഹോദരങ്ങൾ എന്ന സന്യാസ സമൂഹത്തിന്റെ മൂന്നാമത്തെ സുപ്പീരിയർ ജനറലായ ഫാ. ജിയോവന്നി മെർലിനിയോടൊപ്പം പാപ്പയെ സന്ദർശിച്ചു.

യുദ്ധം കൊടുമ്പിരികൊണ്ടിരുന്നപ്പോൾ, യുദ്ധം അവസാനിപ്പിച്ച് റോമിൽ സമാധാനം സ്ഥാപിക്കുന്നതിന് ദൈവത്തിന്റെ സഹായം യാചിക്കുന്നതിനായി തിരുരക്തത്തിന്റെ ഒരു സാർവത്രിക തിരുനാൾ സംഘടിപ്പിക്കാൻ ഫാ. മെർലിനി, പയസ് ഒമ്പതാമൻ പാപ്പയോട് നിർദ്ദേശിച്ചു. തുടർന്ന് 1849 ജൂൺ 30-ന് പയസ് ഒമ്പതാമൻ മാർപാപ്പാ തിരുരക്തത്തിന്റെ ബഹുമാനാർത്ഥം ഒരു തിരുനാൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ഒരു പ്രസ്താവന നടത്തി. യുദ്ധം താമസിയാതെ അവസാനിച്ചു, താമസിയാതെ അദ്ദേഹം റോമിലേക്ക് മടങ്ങി.

ഓഗസ്റ്റ് 10-ന് അദ്ദേഹം അത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ജൂലൈയിലെ ആദ്യ ഞായറാഴ്ച യേശുക്രിസ്തുവിന്റെ വിലയേറിയ രക്തത്തിന് സമർപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട്, പയസ് പത്താമൻ മാർപാപ്പ ജൂലൈ ഒന്നിന് ഈ തിരുനാൾ ദിനമായി നിശ്ചയിച്ചു.

പിന്നീട്, സാർവത്രിക കലണ്ടറിൽ നിന്ന് ഈ തിരുനാൾ നീക്കം ചെയ്യപ്പെട്ടു, എന്നാൽ തിരുരക്തത്തോടുള്ള ബഹുമാനാർത്ഥം ഒരു നേർച്ച കുർബാന സ്ഥാപിക്കപ്പെട്ടു, അത് ജൂലൈ മാസത്തിൽ (വർഷത്തിലെ മറ്റ് മിക്ക മാസങ്ങളിലും) ആഘോഷിക്കാം. ചില രൂപതകൾ, പ്രത്യേകിച്ച് യൂറോപ്പിൽ, ഇപ്പോഴും ജൂലൈ ഒന്നിന് ഈ തിരുനാൾ ആഘോഷിക്കുന്നു.

Tags

Share this story

From Around the Web