പരിശുദ്ധ കന്യാമറിയത്തെ ‘ത്രിത്വത്തിന്റെ ലില്ലി’ എന്ന് വിളിക്കുന്നത് എന്തുകൊണ്ട്?

 
mary

കത്തോലിക്കാ സഭയിൽ പരിശുദ്ധ കന്യകാമറിയത്തെ പല പേരുകളിൽ അഭിസംബോധന ചെയ്യുന്നു. അവയിൽ പലതും ലുത്തിനിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നൂറ്റാണ്ടുകളായി ശേഖരിച്ചുവന്നിട്ടുള്ള ഈ സ്ഥാനപ്പേരുകൾ തിരുവെഴുത്തു പരാമർശങ്ങളിലോ വിശുദ്ധന്മാരോ മാർപാപ്പാമാരോ പരിശുദ്ധ കന്യകാമറിയം എന്നതിന് പകരം വിളിച്ചിരുന്ന ഭക്തിനിർഭരമായ പേരുകളായിരുന്നു.

എങ്കിലും പ്രത്യേകമായി ഒരു പദവിയെക്കുറിച്ച് സഭയിലെ വേദപാരംഗതയായ വിശുദ്ധ ജെത്രൂദിന് വെളിപാടുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിലെ ‘ദി സ്പിരിറ്റ് ഓഫ് സെന്റ് ജെത്രൂദ്’ എന്ന പുസ്തകമനുസരിച്ച്, പരിശുദ്ധ ദൈവമാതാവ് ഒരു ലില്ലിപ്പൂവിന്റെ രൂപത്തിൽ ജെത്രൂദിന് പ്രത്യക്ഷപ്പെട്ടു.

പിറ്റേന്ന് വിശുദ്ധ, പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ, മൂന്ന് ഇലകൾ നിവർന്നു നിൽക്കുന്നതും മറ്റ് രണ്ട് ഇലകൾ കുനിഞ്ഞിരിക്കുന്നതുമായ ഒരു വെളുത്ത ലില്ലിപ്പൂവിന്റെ രൂപത്തിൽ, പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യത്തിൽ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടു. പിന്നീട് ‘ത്രിത്വത്തിന്റെ ലില്ലി’ എന്ന പരിശുദ്ധ അമ്മയെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശുദ്ധ കൂടുതൽ മനസ്സിലാക്കുകയും അതിന്റെ പ്രതീകാത്മകത ഗ്രഹിക്കുകയും ചെയ്തു.

ഇതിലൂടെ അവൾ മനസ്സിലാക്കിയത് പരിശുദ്ധ ദൈവമാതാവിനെ ‘ത്രിത്വത്തിന്റെ ലില്ലി’ എന്ന് വിളിച്ചത് വെറുതെയല്ല എന്നാണ്. കാരണം മറ്റേതൊരു സൃഷ്ടിയേക്കാളും അവൾ തന്നിൽത്തന്നെ പരിപൂർണ്ണത ഉൾക്കൊള്ളുന്നവളായിരുന്നു. പാപത്തിന്റെ ഒരു ചെറിയ കണികപോലും അവളെ ഒരിക്കലും കളങ്കപ്പെടുത്തിയിട്ടില്ല.

കുത്തനെയുള്ള ലില്ലിച്ചെടിയുടെ ഇല, പിതാവായ ദൈവത്തിന്റെ സർവ്വശക്തിയെയും, കുനിഞ്ഞ രണ്ട് ഇലകളെ, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ജ്ഞാനത്തെയും സ്നേഹത്തെയും പ്രതിനിധീകരിക്കുന്നു.

Tags

Share this story

From Around the Web