എപ്പോഴാണ് സാത്താന്‍ സൃഷ്ടിക്കപ്പെട്ടത്..?

 
satan

ദൈവം ആദ്യമായി സൃഷ്ടിച്ച മനുഷ്യര്‍ ആദവും ഹവ്വയും ആയിരുന്നുവെന്ന് നമുക്കറിയാം. പക്ഷേ അപ്പോള്‍ ന്യായമായും ഒരു സംശയം കടന്നുവരാം. അവരെ വഴിതെറ്റിക്കാനായി എത്തിയ സര്‍പ്പം അഥവാ സാത്താന്‍ എവിടെ നിന്ന് വന്നു? സാത്താന്‍ എപ്പോള്‍ സൃഷ്ടിക്കപ്പെട്ടു?

ആദവും ഹവ്വയും ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യരായിരുന്നുവെങ്കിലും സാത്താനും മാലാഖമാരും അവര്‍ക്കു മുമ്പേ സൃഷ്ടിക്കപ്പെട്ടു എന്നതാണ് സത്യം. ഉല്പത്തി ഒന്ന് , രണ്ട് അധ്യായങ്ങളില്‍ സാത്താന്റെ സൃഷ്ടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്.

അതുപോലെ ഉല്പത്തി 3:1 ല്‍ സാത്താന്‍ സര്‍പ്പത്തിന്റെ വേഷത്തിലെത്തുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. സാത്താനും ഇതര മാലാഖമാരും ദൈവത്തിനെതിരെ പാപം ചെയ്തതിനെക്കുറിച്ച് തിരുവചനം പറയുന്നുണ്ട്. അതിന്റെ ഫലമായിട്ടായിരുന്നു അവര്‍ നരകത്തിലേക്ക് പതിച്ചതും.

പത്രോസ് 2,2 സിസിസി 39193 എന്നിവ ഇതിലേക്കായി ഉദാഹരിക്കാവുന്നവയാണ്.

കടപ്പാട് മരിയൻ പത്രം
 

Tags

Share this story

From Around the Web