യേശുക്രിസ്തുവിന്റെ മരണത്തെ സംബന്ധിച്ച് ചരിത്രരേഖകൾ വ്യക്തമാക്കുന്ന കൃത്യമായ തീയതി എന്നാണ്?

 
jesus

യേശുക്രിസ്തുവിന്റെ മരണം നടന്നത് എഡി 33 ഏപ്രിൽ മൂന്ന് വെള്ളിയാഴ്ചയാണെന്ന് ചരിത്രപരമായ തെളിവുകൾ നിരത്തി ഗവേഷകർ വ്യക്തമാക്കുന്നു. ബൈബിളിൽ സുവിശേഷത്തിലും അക്കാലത്തെ ഭരണാധികാരികളുടെ വിവരങ്ങളും പരിശോധിച്ചാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. പന്തിയോസ് പീലാത്തോസ് ഗവർണ്ണറായിരുന്ന കാലഘട്ടവും അന്നത്തെ ജൂത കലണ്ടറിലെ പ്രത്യേകതകളും ഈ തീയതിയെ ശരിവെക്കുന്നു.

യേശുവിനെ ക്രൂശിച്ചത് ഒരു വെള്ളിയാഴ്ചയാണെന്നും അത് ജൂതന്മാരുടെ പെസഹാ പെരുന്നാൾ സമയത്തായിരുന്നുവെന്നും ചരിത്രരേഖകൾ പറയുന്നു. എഡി 29 മുതൽ 36 വരെയുള്ള വർഷങ്ങളിൽ പെസഹാ പെരുന്നാൾ വെള്ളിയാഴ്ച വന്നത് രണ്ട് തവണ മാത്രമാണ്. ഇതിൽ യേശുവിന്റെ പരസ്യശുശ്രൂഷാ കാലയളവ് കണക്കിലെടുക്കുമ്പോൾ എഡി 33-ലെ തീയതിയാണ് ഏറ്റവും അനുയോജ്യമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

സുവിശേഷങ്ങളിൽ പറയുന്ന ഒമ്പതാം മണി എന്നത് ഇന്നത്തെ കണക്കനുസരിച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണിയാണ്. ഇതനുസരിച്ച് എഡി 33 ഏപ്രിൽ മൂന്നിന് വൈകുന്നേരം മൂന്ന് മണിയോടെയാണ് ലോകരക്ഷകൻ മരിച്ചതെന്ന് ഗവേഷകർ ഉറപ്പിച്ചു പറയുന്നു. ചരിത്രവും വിശ്വാസവും ഒരുപോലെ ഒത്തുചേരുന്ന ഈ കണ്ടെത്തൽ ക്രൈസ്തവ ലോകത്തിന് വലിയ പ്രാധാന്യമുള്ള ഒന്നാണ്.

Tags

Share this story

From Around the Web