പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികള്‍ക്ക് എന്താണ് സമ്മാനം നല്‌കേണ്ടത്..?

 
holy communian

പ്രഥമ ദിവ്യകാരുണ്യാവസരങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് എന്തു സമ്മാനം ന്‌ല്കും എന്ന് ആശങ്കപ്പെടുന്നവര്‍ ധാരാളമുണ്ട്. ഡ്രസ്, കളിപ്പാട്ടം മുതല്‍ ബൈബിള്‍ വരെ അവരുടെ മുന്‍ഗണനയിലുണ്ടാവും. എന്നാല്‍ ആദ്യകുര്‍ബാനാവസരങ്ങളില്‍ എന്തായിരിക്കണം സമ്മാനം നല്‌കേണ്ടതെന്ന കാര്യത്തില്‍ വ്യത്യസ്തമായ ഒരു സമീപനം നമുക്കുണ്ടാവേണ്ടതുണ്ട്.

ദിവ്യകാരുണ്യത്തിലൂടെ ഈശോയാണ് എന്റെ ഹൃദയത്തിലേക്ക് കടന്നുവരുന്നത്. അവിടുന്ന് സത്യമായും എന്നെ സന്ദര്‍ശിക്കുകയാണ്. ഞാന്‍ അവിടുത്തോടുകൂടിയായിത്തീരുന്ന നിമിഷമാണ് അത്.

ഇത്തരമൊരു ബോധ്യം കുട്ടികള്‍ക്ക് നല്കുകയാണ് മുതിര്‍ന്നവരായ നാം ചെയ്യേണ്ടത്. അതായത് ഉള്ളിലേക്ക് കടന്നുവരുന്ന ഈശോയെന്ന സമ്മാനത്തെക്കാള്‍ വലുതല്ല മറ്റൊന്നുമെന്ന ബോധ്യം കുട്ടികള്‍ക്ക് നല്കുക. ആ സമ്മാനം നഷ്ടപ്പെടുത്താതെ സൂക്ഷിക്കാന്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്കുക.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web