നഷ്ടപ്പെട്ടുപോയവ കണ്ടെത്തുന്നതിന് വിശുദ്ധനായ ഏത് ആന്റണിയോടാണ് നാം പ്രാര്‍ത്ഥിക്കുന്നത്?
കത്തോലിക്കാസഭയില്‍ ആന്റണി എന്ന പേരുള്ള ഒന്നിലധികം വിശുദ്ധരുണ്ട്. സെന്റ് ആന്റണി ദ ഗ്രേറ്റ്, സെന്റ് ആന്റണി സക്കറിയ, സെന്റ് ആന്റണി ഓഫ് ലിസ്ബണ്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമാണ്.
മൂന്നാം നൂറ്റാണ്ടിലെ വിശുദ്ധനാണ് വിശുദ്ധ അന്തോണി ദഗ്രേറ്റ്. ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ജീവിതം നയിച്ച വിശുദ്ധനാണ് അന്തോണി സക്കറിയ. 16 ാം നൂറ്റാണ്ടാണ് ജീവിത കാലം.
എന്നാല്‍ കാണാതെ പോയസാധനങ്ങള്‍ വീണ്ടെടുത്തു തരുന്നതിന് നമ്മള്‍ മാധ്യസ്ഥംതേടി പ്രാര്‍ത്ഥിക്കുന്നത് ഇവരാരോടും അല്ല. പാദുവായിലെ വിശുദ്ധ അന്തോണിയോടാണ്.ലിസ്ബണിലെ അന്തോണിയെന്നും പറയാറുണ്ട്. കാരണം ലിസ്ബണിലാണ് അന്തോണീസ് ജനിച്ചത്. പക്ഷേ മരിച്ചതാവട്ടെ പാദുവായിലും.
ഈ വിശുദ്ധനോടാണ് നാം സാധനങ്ങള്‍ കണ്ടുകിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നത്.