“ജപമാലയ്ക്ക് പരിഹരിക്കാനാവാത്ത ഒരു പ്രശ്‌നവുമില്ല” മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ പറഞ്ഞത്

 
rosary

ഫാത്തിമായില്‍ പരിശുദ്ധ അമ്മയുടെ ദര്‍ശനം പലതവണ ലഭിക്കാന്‍ ഭാഗ്യം ലഭിച്ച വിഷനറിയായിരുന്നു സിസ്റ്റര്‍ ലൂസിയ. തനിക്ക് ലഭിച്ച ദര്‍ശനങ്ങളില്‍ എല്ലാം മാതാവ് പറഞ്ഞത് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനായിരുന്നു എന്ന് സിസ്റ്റര്‍ ലൂസിയ പിന്നീട് വെളിപെടുത്തിയിട്ടുണ്ട്.

സ്ഥിരമായിട്ടുള്ളതോ താല്ക്കാലികമായിട്ടുള്ളതോ ഏതുതരം പ്രശ്‌നവുമായിരുന്നുകൊള്ളട്ടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. കുടുംബങ്ങളിലോ വ്യക്തിപരമായോ പലവിധ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. കാരണം ജപമാലയ്ക്ക് പരിഹരിക്കാനാവാത്ത ഒരു പ്രശ്‌നവുമില്ല. ഏതു ബുദ്ധിമുട്ടായ കാര്യവുമായിരുന്നുകൊള്ളട്ടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. എല്ലാ പ്രശ്‌നങ്ങളും ജപമാലപ്രാര്‍ത്ഥനയിലൂടെ പരിഹരിക്കപ്പെടും.

മാതാവ് പറഞ്ഞവാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സിസ്റ്റര്‍ ലൂസിയ പറഞ്ഞവാക്കുകളാണിത്. നമുക്ക് ഈ വാക്കുകളെ വിശ്വസിക്കാം.

നമ്മുടെ ജീവിതവും എന്തുമാത്രം പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് നമുക്ക് മാത്രമേ അറിയൂ. കുടുംബപരമായും ദാമ്പത്യപരമായും ഉള്ള പ്രശ്‌നങ്ങള്‍.. സാമ്പത്തികബുദ്ധിമുട്ടുകള്‍..രോഗങ്ങള്‍.മറ്റ് പലവിധ തകര്‍ച്ചകള്‍..നിരാശതകള്‍.. പ്രശ്‌നം ഏതുമായിരുന്നകൊള്ളട്ടെ നമുക്ക് ആ പ്രശ്‌നങ്ങളെ ജപമാലയിലൂടെ അമ്മ വഴി ഈശോയ്ക്ക് സമര്‍പ്പിക്കാം.

മാതാവിന്റെ വാക്കുകള്‍ ഒരിക്കലും വൃഥാവിലാകുകയില്ല എന്ന് നമുക്കറിയാമല്ലോ?

കടപ്പാട് മരിയൻ പത്രം
 

Tags

Share this story

From Around the Web