പരിശുദ്ധ അമ്മയെ സ്വന്തം അമ്മയെപ്പോലെ സ്വീകരിക്കാനുള്ള കാരണം..

 
MARY

പരിശുദ്ധ അമ്മയെ എന്തിന് വണങ്ങണം? പരിശുദ്ധ അമ്മയോട് എന്തിന് പ്രാര്‍ത്ഥിക്കണം? പരിശുദ്ധ അമ്മയെ എന്തിന് സ്‌നേഹിക്കണം? ചില ക്രൈസ്തവസഭാവിശ്വാസികളുടെ ചോദ്യവും സംശയവുമാണ് ഇതൊക്കെ. മാതാവിനെ വെറും മുട്ടത്തോടായി അധിക്ഷേപിക്കുന്നവര്‍ പോലുമുണ്ട്.

പക്ഷേ മാതാവിനോടുള്ള വണക്കവും അമ്മയോടുള്ള സ്‌നേഹവും കത്തോലിക്കരുടെ കണ്ടുപിടിത്തമോ മരിയഭ്ക്തരുടെ ഭക്തഭ്യാസമോ അല്ല. വിശുദ്ധ ഗ്രന്ഥത്തില്‍ തന്നെ അതിന് അടിസ്ഥാനമുണ്ട്.
ദു:ഖവെള്ളിയാഴ്ച ദിവസം കുരിശിന്റെ ചുവട്ടില്‍ വച്ച് ക്രിസ്തു യോഹന്നാനോടും പരിശുദ്ധ അമ്മയോടും പറഞ്ഞവാക്കുകളാണ് ഇതിന്റെ അടിസ്ഥാനം.

യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തുനില്ക്കുന്നതു കണ്ട് അമ്മയോട് പറഞ്ഞു: സ്ത്രീയേ ഇതാ നിന്റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോട് പറഞ്ഞു ഇതാ നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.( യോഹ 19:26-27)

പരിശുദ്ധ അമ്മയെ ഈശോ നമുക്ക് ഏല്പിച്ചുതന്നതാണ്. അതുതന്നെയാണ് പരിശുദ്ധ അമ്മയോടുള്ള നമ്മുടെ സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും അടിസ്ഥാനവും.

പരിശുദ്ധ അമ്മേ അമ്മയെ ഞാന്‍ എന്റെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും നാഥയായി ഏറ്റുപറയുന്നു. അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു. ഏത് അവസ്ഥയിലും അമ്മ എന്നില്‍ നിന്ന് അകന്നുപോകരുതേ.. ആമ്മേന്‍

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web