​പെന്തക്കുസ്താ തിരുനാളും പൂർണ്ണ ദണ്ഡവിമോചനവും

 
098889

​കത്തോലിക്കാ സഭ മെയ് 24 ഞായറാഴ്ച പെന്തക്കുസ്താ തിരുനാൾ ആഘോഷിച്ചു. ഈ പുണ്യദിനത്തിൽ നമുക്കോ അല്ലെങ്കിൽ ശുദ്ധീകരണസ്ഥലത്ത് വേർതിരിക്കപ്പെട്ടു കഴിയുന്ന ഒരു ആത്മാവിനോ വേണ്ടി ‘പൂർണ്ണ ദണ്ഡവിമോചനം’ നേടിയെടുക്കാൻ സഭ വിശ്വാസികൾക്ക് അവസരം നൽകുന്നുണ്ട്.

​എന്താണ് പൂർണ്ണ ദണ്ഡവിമോചനം?

​പാപങ്ങൾ കുമ്പസാരത്തിലൂടെ ക്ഷമിക്കപ്പെട്ടാലും ആ പാപങ്ങൾ വരുത്തിവെച്ച താല്ക്കാലിക ശിക്ഷകൾ ബാക്കിയുണ്ടാകും. ഈ ശിക്ഷകളിൽ നിന്നുള്ള പൂർണ്ണമായ മോചനമാണ് പൂർണ്ണ ദണ്ഡവിമോചനം. ഭൂമിയിലായിരിക്കുമ്പോൾ ഇത് വഴി ഒരാൾക്ക് തന്റെ ആത്മീയ കടങ്ങൾ വീട്ടാം അല്ലെങ്കിൽ ശുദ്ധീകരണസ്ഥലത്തെ ഒരു ആത്മാവിനെ ദൈവസാന്നിധ്യത്തിലേക്ക് വേഗത്തിൽ പ്രവേശിപ്പിക്കാൻ ഈ പുണ്യം കാഴ്ചവെക്കാം.

​ദണ്ഡവിമോചനം നേടാൻ ചെയ്യേണ്ട കാര്യങ്ങൾ

​പെന്തക്കുസ്താ ദിനത്തിൽ ഈ കൃപ ലഭിക്കുന്നതിനായി താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.

  • ​പാപസാഹചര്യങ്ങൾ ഉപേക്ഷിക്കുക:
  • ലഘുപാപങ്ങൾ പോലും ഇനി ചെയ്യില്ലെന്ന ദൃഢപ്രതിജ്ഞ എടുക്കുക.
  • ​കുമ്പസാരം : ഭക്തിപൂർവം കുമ്പസാരിച്ച് പാപമോചനം നേടുക.
  • ​വിശുദ്ധ കുർബാന സ്വീകരണം: പെന്തക്കുസ്താ ദിനത്തിൽ യോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിക്കുക.
  • ​മാർപാപ്പയുടെ നിയോഗങ്ങൾക്കായി പ്രാർഥിക്കുക:
  • ലെയോ മാർപാപ്പയുടെ പ്രത്യേക നിയോഗങ്ങൾക്കായി ഒരു സ്വർഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ, ത്രിത്വസ്തുതി എന്നിവ ചൊല്ലി പ്രാർഥിക്കുക.
  • ​പെന്തക്കുസ്താ തിരുനാൾ ദിവസം ‘പരിശുദ്ധാത്മാവേ എഴുന്നള്ളി വരേണമേ’ എന്ന പ്രാർഥനാ ഗീതം ഭക്തിപൂർവം ചൊല്ലുകയോ ആലപിക്കുകയോ ചെയ്യുക.

​ദണ്ഡവിമോചനം എന്നത് പാപം ചെയ്യാനുള്ള അനുവാദമോ ഭാവിയിലെ പാപങ്ങൾക്കുള്ള മാപ്പുപറച്ചിലോ അല്ല. മറിച്ച് ദൈവകാരുണ്യത്താൽ പാപക്കടങ്ങൾ ഇല്ലാതാക്കി ആത്മാവിനെ മാമ്മോദീസാ സ്വീകരിച്ച സമയത്തെ ശുദ്ധതയിലേക്ക് തിരികെ എത്തിക്കുന്ന ഉദാത്തമായ കൃപയാണ്.

​ഈ പെന്തക്കുസ്താ തിരുനാളിൽ നമുക്ക് പ്രാർഥനകളിലൂടെയും കർമ്മങ്ങളിലൂടെയും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്ക് സ്വർഗവാതിൽ തുറന്നു കൊടുക്കാൻ പ്രയത്നിക്കാം.

Tags

Share this story

From Around the Web