പീഡനത്തിന് നടുവിലും ക്രൈസ്തവ വിശ്വാസത്തിന്റെ സ്തംഭമായി നിലകൊള്ളുന്ന നിക്കരാഗ്വയിലെ ബസിലിക്

 
333

‘ബസിലിക്ക കത്തീഡ്രൽ ഓഫ് ദി അസംപ്ഷൻ ഓഫ് ദി ബ്ലെസ്ഡ് വിർജിൻ മേരി’ എന്ന ആരാധനാലയം നിക്കരാഗ്വയിലെ ലിയോണിലെ ഒരു പ്രധാനവും ചരിത്രപരവുമായ ലാൻഡ്‌മാർക്കാണ്. ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയുടെ (യുനെസ്കോ) ലോക പൈതൃക സ്ഥല പദവി ഈ കത്തീഡ്രലിന് ലഭിച്ചു. നിലവിലെ നിക്കരാഗ്വയിലെ സാഹചര്യം അങ്ങേയറ്റം അപലപനീയമാണ്. ക്രൈസ്തവ വിശ്വാസത്തെ അടിച്ചമർത്തിക്കൊണ്ടിരിക്കുകയാണ് ഡാനിയൽ ഒർട്ടേഗ ഭരണകൂടം. എങ്കിലും നിക്കാരഗ്വൻ ക്രൈസ്തവ വിശ്വാസത്തിന്റെ സ്തംഭമായി നിലകൊള്ളുന്ന ഈ ബസിലിക്കയെക്കുറിച്ച് വായിച്ചറിയാം.

ഈ കത്തീഡ്രലിന്റെ നിർമ്മാണം ആരംഭിച്ചത് 1747 ലാണ്. വ്യത്യസ്തമായ വാസ്തുവിദ്യയും പ്രത്യേക സാംസ്കാരിക പ്രാധാന്യവും കാരണം മധ്യ അമേരിക്കയിലെ ഏറ്റവും വലിയ കത്തീഡ്രലും അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന കത്തീഡ്രലുകളിൽ ഒന്നുമെന്ന പദവി ഈ കത്തീഡ്രൽ നിലനിർത്തിയിട്ടുണ്ട്.

1762-ൽ ഗ്വാട്ടിമാലൻ വാസ്തുശില്പിയായ ഡീഗോ ജോസ് ഡി പോറസ് എസ്ക്വിവൽ ആണ് വാസ്തുവിദ്യാ രൂപകൽപ്പന വികസിപ്പിച്ചെടുത്തത്. ഗോതിക്, നവോത്ഥാനം, മുഡേജർ ശൈലികളുടെ സ്വാധീനവുമായി ബറോക്ക്, നിയോക്ലാസിസിസം ശൈലികൾ ഇത് സംയോജിപ്പിക്കുന്നു. ചതുരാകൃതിയിലാണ് കത്തീഡ്രലിനുള്ളത്. ആ നൂറ്റാണ്ടുകളിലെ പൊതുവായതും പെറുവിലെ ലിമ, കുസ്കോ എന്നിവിടങ്ങളിലെ കത്തീഡ്രലുകളുടേതിന് സമാനവുമാണ് ഇത്. ഗോപുരങ്ങളും മുൻഭാഗവും പ്രധാനമായും നിയോക്ലാസിക്കൽ ആണ്. കത്തീഡ്രലിന് ഒരു നേവും നാല് ഇടനാഴികളും, പത്ത് കമാനാകൃതിയിലുള്ള ഭാഗങ്ങളും, മുൻഭാഗത്ത് രണ്ട് ഗോപുരങ്ങളുമുണ്ട്.

ഇതിനുള്ളത് കമാനാകൃതിയിലുള്ള ജനാലകളാണ്. രണ്ട് ഗോപുരങ്ങളിലും ചൈനീസ് താഴികക്കുടങ്ങളുമുണ്ട്. പള്ളിയുടെ അടിയിൽ നിന്ന് ആരംഭിച്ച് നഗരത്തിലെ മറ്റ് പള്ളികളിലേക്ക് നയിക്കുന്ന ഏഴ് തുരങ്കങ്ങളുമുണ്ട്. അതോടൊപ്പം ഏഴ് നിലവറകളും ഈ പള്ളിയിൽ ഉണ്ട്. ഈ നിലവറകളിൽ ഒന്ന് നഗരത്തിലെ മറ്റ് പള്ളികളിലേക്ക് നയിക്കുന്ന തുരങ്കങ്ങളിലേക്ക് നയിക്കുന്നു. മുകളിൽ, പള്ളിക്ക് വായുസഞ്ചാരവും വെളിച്ചവും നൽകാൻ സഹായിക്കുന്ന 34 താഴികക്കുടങ്ങളുണ്ട്; അമേരിക്കയിലെ ഏറ്റവും മികച്ച പ്രകൃതിദത്തമായി പ്രകാശിതമായ കത്തീഡ്രലുകളിൽ ഒന്നാണ് ഈ കെട്ടിടം. കത്തീഡ്രലിന്റെ അറ്റകുറ്റ പണികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ ഇവിടെ അടക്കം ചെയ്യുമെന്ന് വാഗ്ദാനവുമുണ്ടായിരുന്നു.

1531-ൽ സ്ഥാപിതമായതും അതിനാൽ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന രൂപതകളിൽ ഒന്നുമായ നിക്കരാഗ്വയിലെ കത്തോലിക്കാ സഭയുടെ ആദ്യത്തെ എപ്പിസ്കോപ്പൽ രൂപത എന്ന ചരിത്രപരമായ മൂല്യമാണ് ഈ കത്തീഡ്രലിന് ഉള്ളത്. നിലവിൽ ലിയോണിലെ രൂപതയുടെ ആസ്ഥാനമാണിത്.

കത്തീഡ്രലിന് താഴെ, ഭൂകമ്പത്തെ അതിജീവിക്കാൻ രൂപകൽപ്പന ചെയ്ത ക്രിപ്റ്റുകളിൽ , 27 പേരുടെ മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുണ്ട്. അവരിൽ പത്ത് ബിഷപ്പുമാർ, അഞ്ചു പുരോഹിതന്മാർ, സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ ഒരു പ്രമുഖ നേതാവ്, മൂന്ന് കവികൾ, ഒരു സംഗീതജ്ഞൻ, ആറ് പ്രമുഖർ, ഒരു അടിമ എന്നിവരും ഉൾപ്പെടുന്നു.

കടപ്പാട് ലൈഫ് ഡേ
 

Tags

Share this story

From Around the Web