ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം; ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് മെത്രാന്മാര്‍..

 
kontha

ഗള്‍ഫ് മേഖലയില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ നിലനില്ക്കുകയും ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും ചെയ്തിരിക്കുന്ന അവസരത്തില്‍ വിസ്വാസികളോട് ശാന്തമായിരിക്കാനും സമാധാനത്തില്‍ തുടരാനുമായി അറേബ്യയിലെ അപ്പോസ്‌തോലിക വികാരിയേറ്റ് ഒഎഫ്എം ക്യാപ് ബിഷപ് പൗലോ മാര്‍ട്ടിനെല്ലിയുടെ അടിയന്തിരസന്ദേശം, യുഎഇ, ഒമാന്‍, യെമന്‍ എന്നിവിടങ്ങളിലെ കത്തോലിക്കാ സമൂഹങ്ങളുടെ ആത്മീയനേതാവാണ് ഇദ്ദേഹം.

വിശ്വാസികളോട് ശാന്തരായിരിക്കാന്‍ അഭ്യര്‍ത്ഥിച്ച അദ്ദേഹം സിവില്‍ അധികാരികള്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കാനും ഓര്‍മ്മിപ്പിച്ചു. സമാധാനത്തിനും അനുരഞ്ജനത്തിനുമായി ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക.

വികാരിയേറ്റില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനകളില്‍ സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനാനിയോഗം ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 1,122,659 കത്തോലിക്കാരാണ് അപ്പസ്‌തോലിക് വികാരിയേറ്റ് ഓഫ് സൗത്തേണ്‍ അറേബ്യയുടെ കീഴിലുള്ളതെന്നാണ് നിലവിലെ കണക്കുകള്‍ പറയുന്നത്.

Tags

Share this story

From Around the Web