പ്രാര്‍ത്ഥനയുടെ അര്‍ത്ഥത്തെ കുറിച്ച് വി. മദര്‍ തെരേസ പറഞ്ഞതെന്ത്?

 
mother

ഒരിക്കല്‍ ഒരു റിപ്പോര്‍ട്ടര്‍ മദര്‍ തെരേസയോട് പ്രാര്‍ത്ഥനയുടെ അര്‍ത്ഥം എന്താണെന്ന് ചോദിച്ചു. മദര്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു:

ഞാന്‍ ദൈവത്തെ നോക്കും.
ദൈവം എന്നെയും.
ഞങ്ങള്‍ പരസ്പരം പുഞ്ചിരിക്കും!

മദര്‍ തെരേസയുടെ ഈ നിര്‍വചനം ലോകത്തിലുള്ള എല്ലാ അശാന്തികള്‍ക്കും ഒരു പരിഹാരമാണ്. സമാധാനം ആരംഭിക്കുന്നത് ഒരു പുഞ്ചിരിയോടെയാണ്. പുഞ്ചിരി സൗഹൃദമാണ്, സ്‌ന്ഹത്തില്‍ അധിഷ്ടിതമായ യഥാര്‍ത്ഥ ബന്ധമാണ്. ദൈവവുമായുള്ള ബന്ധത്തില്‍ ആനന്ദം അനുഭവിക്കാന്‍ സാധിക്കണം.

അതിനു കഴിയുന്നില്ലെങ്കില്‍ മറ്റുള്ളവരമായുള്ള ബന്ധത്തില്‍ ആനന്ദം കണ്ടെത്താന്‍ കഴിയുകയില്ല. നമ്മുടെ ദൈവസ്‌നേഹത്തില്‍ സമാധാനം അനുഭവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എങ്ങനെയാണ് നമുക്ക് മറ്റുള്ളവര്‍ക്ക് സമാധാനം പകരാന്‍ കഴിയുക? സമാധാനം ആരംഭിക്കുന്നത് ഒരു പുഞ്ചിരിയോടെയാണ്. ദൈവത്തിന്റെ അത്ഭുതകരവും സ്്‌നേഹനിര്‍ഭരവുമായ നോട്ടത്തില്‍ ആനന്ദിക്കാന്‍ സാധിക്കണം.

ചിലര്‍ പറയുന്നതു പോലെ, പ്രാര്‍ത്ഥന സമയം പാഴാക്കലല്ല. അഥവാ അങ്ങനെയാണെങ്കില്‍ ദൈവത്തോടൊത്ത് സമയം പാഴാക്കാന്‍ തയ്യാറായി പുഞ്ചരിയോടെ ദൈവസന്നിധിയില്‍ വരിക. നമ്മെ സ്‌നേഹക്കോടെ നോക്കുന്ന ദൈവത്തെ സ്‌നേഹപൂര്‍വം പുഞ്ചിരിയോടെ നോക്കുക.

Tags

Share this story

From Around the Web