രോഗീലേപനം മരണാസന്നര്‍ക്കു മാത്രമുള്ളതാണോ?

 
22122

മരണാസന്നര്‍ക്ക് മാത്രമുള്ളതാണോ രോഗീലേപനം? ഒരിക്കലുമല്ല. എന്നാല്‍ പലരുടെയും ധാരണ അങ്ങനെയാണ്. രോഗീലേപനം കൊടുക്കുന്നത് മരിക്കുമെന്ന സുനിശ്ചിതമായ അറിവ് കിട്ടിയവര്‍ക്കാണെന്ന്. പക്ഷേ അങ്ങനെയല്ലെന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വ്യക്തമാക്കുന്നു.

രോഗീലേപനം മരണത്തിന്റെ നിമിഷത്തില്‍ എത്തിയവര്‍ക്ക് മാത്രമുള്ള ഒരു കൂദാശയല്ല. അതുകൊണ്ട് രോഗമോ വാര്‍ദ്ധക്യമോ മൂലം ആരെങ്കിലും മരിക്കത്തക്ക സാഹചര്യത്തിലായാല്‍ അയാള്‍ക്ക് ആ കൂദാശ സ്വീകരിക്കുവാന്‍ സമുചിതമായ സമയം തീര്‍ച്ചയായും വന്നുകഴിഞ്ഞു.
ഈ ലേപനം സ്വീകരിച്ച ഒരു രോഗി ആരോഗ്യം വീണ്ടെടുക്കുകയും പിന്നീട് ഗൗരവമുളള മറ്റൊരു രോഗം അയാള്‍ക്കുണ്ടാവുകയും ചെയ്താല്‍ ഈ കൂദാശ വീണ്ടും സ്വീകരിക്കാം.

ഒരേ രോഗത്തില്‍ തന്നെ രോഗിയുടെ അവസ്ഥ ഗുരുതരമായിത്തീര്‍ന്നാല്‍ ഈ കൂദാശ ആവര്‍ത്തിക്കാം. ഗൗരവമുളള ഒരു ശസ്ത്രക്രിയയ്ക്കു തൊട്ടു മുമ്പ് രോഗിലേപനം സ്വീകരിക്കുക സമുചിതമാണ്. ക്ഷീണം വര്‍ദ്ധിച്ചുവരുന്ന പ്രായാധിക്യമുളളവരെ സംബന്ധിച്ചും ഇതു ശരിയാണ്.

Tags

Share this story

From Around the Web