ചൈനയിലെ ഹൈമെൻ രൂപതയുടെ ബിഷപ്പായി ഇഗ്നേഷ്യസ് ഡിംഗ് സുയാവോ അഭിഷക്തനായി

 
36373

ഷാങ്ഹായ് (ചൈന): ചൈനയിലെ ഹൈമെൻ രൂപതയുടെ ബിഷപ്പായി ഇഗ്നേഷ്യസ് ഡിംഗ് സുയാവോ അഭിഷക്തനായി. ജിയാങ്‌സു പ്രവിശ്യയിലാണ് ഹൈമെൻ രൂപത സ്ഥിതി ചെയ്യുന്നത്.

 വത്തിക്കാനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബിഷപ്പിന്റെ സ്ഥാനരോഹനം.

ഓഗസ്റ്റ് 24ന് ആണ് ലിയോ പതിനാലാമൻ മാർപാപ്പ അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. വത്തിക്കാന്റെ ഈ നിയമത്തെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും അംഗീകരിച്ചു.

മെത്രാനായി നിയമിക്കപ്പെടുന്നതുവരെ ബിഷപ്പ് ഇഗ്നേഷ്യസ് ഡിംഗ് സുയാവോ

ഇടവകളിൽ വികാരിയായിയാണ് സേവനമനുഷ്ഠിച്ചത്. 2023 ൽ നാൻ‌ടോങ്ങിലെ ക്വിങ്‌നിയാൻ ഡോങ്‌ലു ഇടവകയിലും 2017 ൽ കാവോജിയാഷെൻ ഇടവകയിലും 2012 ൽ ഹൈമെൻഷെനിലും വികാരിയായി സേവനമനുഷ്ഠിച്ചു. 2011 ഒക്ടോബർ 27-നാണ് അദ്ദേഹം ഹൈമെൻ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചത്.

Tags

Share this story

From Around the Web