വിശുദ്ധ കുര്‍ബാന സ്വീകരിച്ചിട്ടും ഇതാണ് അവസ്ഥയെങ്കില്‍ സ്വീകരിക്കാതിരുന്നാലത്തെ അവസ്ഥ എത്രയോ ഭീകരമായിരിക്കും!

 
holy mass

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തിട്ടും ആത്മീയമായി ഉന്നതിപ്രാപിക്കാത്തവരാണ് നമ്മളില്‍ പലരും. അങ്ങനെയെങ്കില്‍ ഇവയൊന്നും ഇല്ലാത്ത ഒരു ജീവിതം എത്രയോ ഭീകരമായിരിക്കും! ക്രിസ്ത്വാനുകരണം ഇത്തരമൊരു ചിന്ത നമുക്ക് നല്കുന്നുണ്ട്.

വിശുദ്ധ കുര്‍ബാന സ്വീകരണം തിന്മയില്‍ നിന്ന് എന്നെ അകറ്റിനന്മയില്‍ ഉറപ്പിക്കുന്നു.ഞാന്‍ ദിവ്യബലി സമര്‍പ്പിക്കുകയോ ദിവ്യകാരുണ്യം സ്വീകരിക്കുകയോചെയ്തിട്ടും ഇത്ര ഉദാസീനനും മന്ദഭക്തനുമാകുന്നെങ്കില്‍ ഈ ദിവ്യൗഷധം സേവിക്കുകയോ ഈ വിശിഷ്ട സഹായം തേടുകയോ ചെയ്യാതിരുന്നാല്‍ എന്റെ സ്ഥിതിഎന്തായിത്തീരും എന്നാണ് ക്രിസ്ത്വാനുകരണത്തില്‍ ചോദിക്കുന്നത്.

ശരിയല്ലേ.. ഇത്രയുമൊക്കെ ആത്മീയതയില്‍ ജീവിക്കാന്‍ നാംശ്രമിച്ചിട്ടും നമ്മുടെ അവസ്ഥ ഇത്രത്തോളം പരിതാപകരമാണെങ്കില്‍ ഇതൊന്നും ഇല്ലാതെവരുമ്പോഴോ..അതുകൊണ്ട്‌നമുക്ക്കൂടുതലായി ആത്മീയതയില്‍ വളരാന്‍ ശ്രമിക്കാം.അനുദിനവിശുദ്ധ ബലികളും ദിവ്യകാരുണ്യസ്വീകരണങ്ങളും ജീവിതത്തിന്റെ ഭാഗമാക്കാം. ദിനംപ്രതി ദിവ്യബലിയില്‍ പങ്കെടുക്കാനും ദിവ്യകാരുണ്യം സ്വീകരിക്കാനും യോഗ്യതയില്ലെങ്കിലും തക്കസന്ദര്‍ഭങ്ങളില്‍ ദിവ്യരഹസ്യങ്ങള്‍ സ്വീകരിച്ച് ആ വിശിഷ്ടാനുഗ്രഹത്തില്‍ ഭാഗഭാക്കാകാന്‍ നമുക്ക് പരിശ്രമിക്കാം.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web