പാപത്തെ പ്രതി മുന്‍കരുതലെടുക്കുക എന്നത് എങ്ങനെയാണ്? ഈശോ പറയുന്നത് കേള്‍ക്കൂ

 
JESUS 1

മുന്‍ കരുതലുകളെക്കുറിച്ച് നമുക്കറിയാം. അസുഖങ്ങള്‍ വരാതിരിക്കാനും അപകടങ്ങള്‍ സംഭവിക്കാതിരിക്കാനും നാം മുന്‍ കരുതലുകള്‍ എടുക്കാറുണ്ട്. എന്നാല്‍ പാപത്തിനെതിരെ മുന്‍കരുതല്‍ എടുക്കേണ്ടത് എങ്ങനെയാണ്? യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ ഈശോ തന്നെ പറഞ്ഞ കാര്യങ്ങള്‍ ഇതിലേക്ക് വെളിച്ചം വീശുന്നവയാണ്. ഇതാ പുസ്തകത്തില്‍ നിന്നുള്ള ഭാഗം:

മുന്‍കരുതലെടുക്കുക എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് പാപത്തെ ഒളിച്ചുനടക്കുക അല്ലെങ്കല്‍ അതിനെ ഭയപ്പെടുക എന്നല്ല. ആലോചനയില്ലാതെ പ്രവര്‍ത്തിക്കരുത്, വാക്കിലും പ്രവൃത്തിയിലും വിവേകമുണ്ടായിരിക്കുക എന്നിവയാണ് മുന്‍കരുതലുകള്‍.

ഈ ജ്ഞാനത്തോടൊപ്പം സത്യത്തിനും നീതിക്കും വേണ്ടി എങ്ങനെയാണ് നിലകൊള്ളേണ്ടത് എന്ന അറിവും ഉണ്ടാകുന്നു. ഇതാണ് യഥാര്‍ത്ഥ ജ്ഞാനം. അമിതമായ മുന്‍കരുതലെടുക്കുക എന്നത്,യാതൊരു കരുതലുമെടുക്കുന്നില്ലാത്തതുപോലെതന്നെ നല്ലതല്ലാത്ത കാര്യമാണ്. ഇവയൊക്കെ സമന്വയിപ്പിക്കുന്ന സമചിത്തതയാണ് ജ്ഞാനം.

ഈ വാക്കുകള്‍ നമുക്ക് ശ്രദ്ധാപൂര്‍വ്വം ധ്യാനിക്കാം.. അതനുസരിച്ച് വേണ്ട മുന്‍കരുതലുകളെടുക്കാം.

Tags

Share this story

From Around the Web