ക്രിസ്തുവിനെ ആദരിക്കാം, പ്രകൃതിയോടൊപ്പം: ഇതാ അഞ്ചു വഴികൾ

 
 jesus christ-64

പ്രത്യാശയുടെ സന്ദേശം പകരുന്ന ഈസ്റ്ററിന് ഒരുങ്ങുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ സമയത്ത് പതിവ് രീതികളിൽ നിന്ന് മാറി അല്പം വ്യത്യസ്തമായി പ്രകൃതിയോടൊപ്പം ക്രിസ്തുവിനോട് ചേർന്ന് നടക്കാൻ ഇതാ അഞ്ചു വഴികൾ.

​1. പ്രകൃതിയോടൊപ്പം ഒരു നടത്തം

​വെറുതെ നടക്കാൻ പോകുമ്പോൾ ഫോണിലോ പാട്ടിലോ മുഴുകാതെ ആ സമയം ക്രിസ്തുവിനോട് സംസാരിക്കാനായി മാറ്റിവെക്കുക. നിങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും ഒരു സുഹൃത്തിനോടെന്നപോലെ അവിടുത്തെ അറിയിക്കാം. ചുറ്റുമുള്ള പ്രകൃതിയുടെ ഭംഗി ആസ്വദിച്ചുകൊണ്ട് നടക്കുന്നത് പ്രാർഥനയെ കൂടുതൽ ലളിതവും മനോഹരവുമാക്കും.

​2. ഭക്ഷണമേശയെ മനോഹരമാക്കാം

​ഒരു പ്രത്യേക കാരണവുമില്ലാതെ തന്നെ നിങ്ങളുടെ ഭക്ഷണമേശ ഒന്ന് ഭംഗിയായി ഒരുക്കി നോക്കൂ. ഒരു മെഴുകുതിരി തെളിച്ചോ പൂക്കൾ വെച്ചോ ആ ഇടം കൂടുതൽ ശാന്തമാക്കാം. ഓരോ ഭക്ഷണനേരവും ദൈവത്തിന് നന്ദി പറയാനുള്ള ഒരു ചെറിയ ആഘോഷമാക്കി മാറ്റാൻ ഇത് സഹായിക്കും.

​3. ദൈവത്തിന് ഒരു നന്ദിക്കത്ത്

​നമ്മൾ പലപ്പോഴും ദൈവത്തോട് ആവശ്യങ്ങൾ മാത്രമേ ചോദിക്കാറുള്ളൂ. എന്നാൽ ദൈവം നൽകിയ ചെറിയ നന്മകൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു കത്തെഴുതി നോക്കൂ. ഇത് നിങ്ങളുടെ ചിന്താഗതിയെ പോസിറ്റീവ് ആക്കാനും ജീവിതത്തിലെ അനുഗ്രഹങ്ങളെ തിരിച്ചറിയാനും സഹായിക്കും.

​4. രഹസ്യമായ കരുണയുടെ പ്രവർത്തികൾ

​മറ്റാരും അറിയാതെ ഒരാളെ സഹായിക്കുകയോ അല്ലെങ്കിൽ ഒരു നല്ല കാര്യം ചെയ്യുകയോ ചെയ്യുക. പ്രശംസ ലഭിക്കാതെ നന്മ ചെയ്യുന്നത് മനസ്സിന് വലിയൊരു സ്വാതന്ത്ര്യവും സംതൃപ്തിയും നൽകും. ക്രിസ്തു പഠിപ്പിച്ച വിനയത്തിന്റെ പാഠം ജീവിതത്തിൽ പകർത്താൻ ഇതിലും നല്ലൊരു വഴിയില്ല.

​5. ചുറ്റുപാടുകളിൽ പുതുജീവൻ നിറയ്ക്കുക

​വീടിനുള്ളിൽ ചെടികൾ വളർത്തുകയോ ജനലുകൾ തുറന്നിട്ട് ശുദ്ധവായു കയറ്റുകയോ ചെയ്യുക. പുറത്ത് വസന്തം വിരിയുന്നത് പോലെ നമ്മുടെ ഉള്ളിലും പ്രത്യാശയും പുതിയ ചിന്തകളും വളരാൻ ഇത് ഓർമ്മപ്പെടുത്തലാകും. മാറ്റങ്ങൾ പുറത്തുനിന്നല്ല ഉള്ളിൽ നിന്നാണ് തുടങ്ങേണ്ടതെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.

​വലിയ കാര്യങ്ങളിലൂടെ മാത്രമല്ല നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയ പ്രവൃത്തികളിലൂടെയും ക്രിസ്തുവിനെ സ്നേഹിക്കാനും ആദരിക്കാനും നമുക്ക് സാധിക്കും.

സീനിയ എൽസ ഇഗ്‌നേഷ്യസ്

കടപ്പാട്- ലൈഫ് ഡേ

Tags

Share this story

From Around the Web