ഭയപ്പെടേണ്ട ദൈവം നിന്നോടു കൂടെയുണ്ട്… വചനം നല്കുന്ന ഈ ഉറപ്പ് വിശ്വസിക്കൂ
Dec 23, 2025, 07:47 IST
ജീവിതത്തിലെ സങ്കടങ്ങളിലും നിരാശാജനകമായ സാഹചര്യങ്ങളിലും നാം ഒന്നുപോലെ സംശയിക്കുന്ന ഒരു കാര്യമുണ്ട്. ദൈവം എന്റെ കൂടെയില്ലേ.. കൂടെയുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ.. ദൈവം എന്നെ കൈവിട്ടോ..ഇത്തരത്തിലുളള സംശയങ്ങളുള്ളവര്‍ക്കുള്ള വ്യക്തമായ മറുപടിയാണ് ഏശയ്യ 41:10. വചനം പറയുന്നത് ഇങ്ങനെയാണ്.
ഭയപ്പെടേണ്ട ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈ കൊണ്ട് ഞാ്ന്‍ നിന്നെ താങ്ങിനിര്‍ത്തും.
ഇനി എന്തിന് നാം പരിഭ്രമിക്കണം..ഇനിയെന്തിന് നാം ഭയപ്പെടണം. ദൈവമേ നീ എന്റെ കൂടെയുണ്ടല്ലോ.. ദൈവമേ നീ എന്റെ കൂടെയെന്നും ആയിരിക്കുകയും ചെയ്യണമേ..