പ്രസവത്തിന്റെ വേദന അറിയാതിരുന്നതിനെക്കുറിച്ച് മാതാവ് പറഞ്ഞ വാക്കുകള്‍ കേള്‍ക്കണോ?

 
mary 2

പരിശുദ്ധ അമ്മ ഈശോയ്ക്ക് ജന്മംനല്കുമ്പോള്‍ പ്രസവവേദന അനുഭവിച്ചിരുന്നില്ല എന്നതാണ് വിശ്വാസം. എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത്? ഹവ്വയോട്‌ദൈവം പറഞ്ഞത് നീ വേദനയോടെപ്രസവിക്കും എന്നായിരുന്നുവല്ലോ.

ഇന്നും ലോകത്തിലെ ഗര്‍ഭിണികളായ എല്ലാസ്ത്രീകളും വേദന സഹിച്ചുകൊണ്ടാണ് പ്രസവിക്കുന്നത്. എന്നിട്ടും മാതാവ്മാത്രം അതില്‍ നിന്ന് വിഭിന്നയായി. ഇതെങ്ങനെ സംഭവിച്ചു.?

ദൈവമനുഷ്യന്റെസ്‌നേഹഗീതയില്‍ അതിന് ഉത്തരമുണ്ട്. മാതാവ് പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്.:

ഞാന്‍ മാത്രം വേദനയോടെയുള്ള പ്രസവത്തില്‍ നിന്നൊഴിവാക്കപ്പെട്ടു. കാരണം എനിക്ക് പാപമില്ലായിരുന്നു. എനിക്ക് മനുഷ്യസംഗമവും ഉണ്ടായിരുന്നില്ല.വിഷാദവും വേദനയും പാപത്തിന്റെ ഫലങ്ങളാണ. നിര്‍മ്മലയായ ഞാ്ന്‍ വേദനയും ദുഖവുമെല്ലാം അനുഭവിക്കേണ്ടിയിരുന്നു. കാരണംഞാന്‍ സഹരക്ഷക ആകേണ്ടിയിരുന്നു. എന്നാല്‍ പ്രസവവേദന ഞാന്‍ അറിഞ്ഞിട്ടില്ല. ആ ക്ലേശം ഞാന്‍ ഒട്ടും അറിഞ്ഞില്ല.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web