തിരുഹൃദയത്തില്‍ അഗ്നിജ്വാലകളെ ചിത്രീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ..?

അഗ്നിജ്വാലകളോടുകൂടിയാണ് ഈശോയുടെ തിരുഹൃദയത്തെ ചിത്രീകരിച്ചിരിക്കുന്നത്. വിശുദ്ധ മേരി അലക്കോക്ക്ിന് ഈശോ നല്കിയ സ്വകാര്യവെളിപാടുകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ചിത്രീകരണം.
17 ാം നൂറ്റാണ്ടുവരെ ഇങ്ങനെയൊരു ചിത്രീകരണം നിലവിലുണ്ടായിരുന്നില്ല. മനുഷ്യരോടുളള സ്‌നേഹത്തിന്റെ പ്രതിഫലനമായിട്ടാണ് ഈശോയുടെ തിരുഹൃദയത്തിലെ അഗ്നിജ്വാലകളെ അവതരിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ വിശുദ്ധഗ്രന്ഥാടിസ്ഥാനത്തിലും ഈ അഗ്നിജ്വാലകള്‍ക്ക് പ്രാധാന്യമുണ്ട്. പുറപ്പാടിന്റെ പുസ്തകത്തില്‍ മോശകണ്ടമുള്‍പ്പടര്‍പ്പും( പുറപ്പാട് 3:2, 13:21) ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. അതുപോലെ ലൂക്കായുടെ സുവിശേഷത്തില്‍ ഭൂമിയില്‍ തീയിടാനാണ് ഞാന്‍വന്നിരിക്കുന്നതെന്ന തിരുവചനവും ഈ ചിത്രീകരണത്തെ സാധൂകരിക്കുന്നു.
അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ 2:3ലും അഗ്നിജ്വാലകള്‍പോലെയുള്ള നാവുകള്‍.. എന്നിങ്ങനെയുള്ള പരാമര്‍ശമുണ്ട്.
മേരി അലക്കോക്കിന്റെ സ്വകാര്യവെളിപാടുകള്‍ക്ക്പുറമെ വിശുദ്ധഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലും ഈ ചിത്രീകരണത്തിന് സാധുതയുണ്ട് എന്ന് മനസിലാക്കുക.
കടപ്പാട് മരിയൻ പത്രം