പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ച ബൈബിള്‍ പുതിയ നിയമത്തിലെ ആദ്യ വ്യക്തി ആരാണെന്നറിയാമോ….?

 
www

പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ച നിരവധി വ്യക്തികളെ ബൈബിളിന്റെ താളുകളില്‍ നമ്മള്‍ കണ്ടുമുട്ടുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അഭിഷേകം ലഭിച്ച പുതിയ നിയമത്തിലെ ആദ്യവ്യക്തി ആരായിരുന്നു?

അത് മറ്റാരുമല്ല നമ്മുടെ അമ്മയാണ്. പരിശുദ്ധ കന്യാമറിയം. അതെ പരിശുദ്ധ കന്യാമറിയമാണ് പുതിയ നിയമത്തില്‍ പരിശുദ്ധാത്മാഭിഷേകം സിദ്ധിച്ച ആദ്യ വ്യക്തി.

ലൂക്കായുടെ സുവിശേഷം1 : 35 ഇതിനുള്ള വ്യക്തമായ മറുപടിയാണ്. പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും.

പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ പരിശുദ്ധ മറിയത്തോട് ചേര്‍ന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. പരിശുദ്ധാത്മാവിന്റെ അഭിഷേകത്താല്‍ നമ്മള്‍ നിറയട്ടെ.

Tags

Share this story

From Around the Web