ദൈവത്തിന്റെ ശത്രു ആരാണെന്നറിയാമോ?.

 
2222

സാത്താന്‍ ആണെന്നായിരിക്കും ഈ ചോദ്യത്തിന് നമ്മുടെ ആദ്യ ഉത്തരം. എന്നാല്‍ ആ ഉത്തരം വചനത്തിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും ശരിയല്ല. ജഡികതാല്പര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്സ് ദൈവത്തിന്റെ ശത്രുവാണെന്നാണ് വചനം പറയുന്നത്.( റോമാ 8:7)

ജഡികതാല്പര്യങ്ങളിലേക്ക് നമ്മെ കൊ്്ണ്ടുപോകുന്നത് സാത്താനാണ് താനും. ദൈവത്തിന്റെ നിയമത്തിന് കീഴ്‌പ്പെടാത്തതും കീഴ്‌പ്പെടാന്‍സാധിക്കാത്തതുമായ മനസ്സാണ് ജഡികമനസ്സ്.ലോകത്തിന്റെ വിഷയങ്ങളാണ് ആ മനസ്സ് അന്വേഷിക്കുന്നത്. ആദ്യം അവിടുത്തെ രാജ്യം അന്വേഷിക്കാനാണല്ലോ കര്‍ത്താവ് നമ്മോട് പറഞ്ഞിരിക്കുന്നത്.

്അവിടുത്തെ രാജ്യം അന്വേഷിക്കുന്നതിന് പകരം ലോകത്തിന്റെ വിഷയങ്ങളും താല്പര്യങ്ങളും തേടുന്ന മനസ്സ് ദൈവത്തില്‍ നിന്ന് വളരെയകലെയാണ്. അതുകൊണ്ടാണ് ജഡികമനസ്സ് ദൈവത്തിന്റെ ശത്രുവായിരിക്കുന്നത്.

Tags

Share this story

From Around the Web